Thursday, May 31, 2007

കേര നിരകളാടും ഒരു ഹരിത ചാരുതീരം

കേരളത്തിന്റെ മനോഹാരിതയെ‌ വര്‍ണ്ണിച്ച്കൊണ്ട് സമീപകാലത്തിറങ്ങിയ പാട്ടുകളില്‍ ഏറ്റവും മികച്ചതാണ്‌ ജലോത്സവം എന്ന സിനിമയിലെ "കേരനിരകളാടും ഒരു ഹരിതചാരുതീരം" എന്ന ഗാനം.

അതൊന്നു പാടാന്‍ ശ്രമിച്ചു:

ചിത്രം :- ജലോത്സവം
ഗാനരചന :- ബീയാര്‍ പ്രസാദ്‌
സംഗീതം :- അല്‍ഫോണ്‍സ്‌ ജോസഫ്‌
പാടിയത്‌ :- ജയചന്ദ്രന്‍

കേരനിരകളാടും ഒരു ഹരിതചാരുതീരം
Keranirakalaadum oru haritha chaaruthiiram









പ്ലെയര്‍ കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക്‌
ഇവിടെ നിന്നും ഡൗണ്‍ലൊഡ്‌ ചെയ്യാം.
please right click and save target as to download this song

Labels: ,

25 Comments:

Blogger ശിശു said...

കേരളത്തിന്റെ മനോഹാരിതയെക്കുറിച്ച്‌ സമീപകാലത്തിറങ്ങിയ പാട്ടുകളില്‍ ഏറ്റവും മികച്ചതാണ്‌ ജലാത്സവം എന്ന സിനിമയിലെ "കേരനിരകളാടും ഒരു ഹരിതചാരുതീരം" എന്ന ഗാനം.

ഒരു പാട്ട്‌ പോസ്റ്റ്‌.

May 31, 2007 at 12:53 AM  
Blogger അപ്പൂസ് said...

ഇതും നന്നായിരിക്കുന്നു ശിശുവേട്ടാ :)
കിരണ്‍സിന് ഒരിക്കല്‍ കൂടി നന്ദി !

May 31, 2007 at 1:14 AM  
Blogger [ nardnahc hsemus ] said...

hey brother,
u'd a bad start...but.. u r like, ashok leyland transport..slowly, it becomes study... practice more man..u can be better...

in this song u've nice voice..
singing such song is a challenge...
u'd taken that challenge
it also shows ur mind to overcome challenges..i apreciate that...

expecting more and more from u...

May 31, 2007 at 2:25 AM  
Blogger Kattaalan said...

കൊള്ളാല്ലൊ ശിശുവേ..
നന്നായിട്ടുണ്ട്‌...

May 31, 2007 at 2:55 AM  
Blogger സുല്‍ |Sul said...

തൈ തൈ തൈ തിത്തൈ താര....
നന്നായിരിക്കുന്നു ശിശുവേ
-സുല്‍

May 31, 2007 at 3:06 AM  
Blogger അപ്പു ആദ്യാക്ഷരി said...

ശിശുവേ....കലക്കി.
നല്ല ശബ്ദമാ... പാട്ട് പാടുന്നത് ഇനിയും മെച്ചപ്പെടുത്താവുന്നതേയുള്ളു, പരിശീലനത്തിലുടെ. തുടരണം കേട്ടോ.

May 31, 2007 at 5:15 AM  
Blogger ശിശു said...

പാട്ടിനായി ഒരു ബ്ലൊഗ് തുറക്കണമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല.. വിചാരിക്കാത്ത കാര്യങ്ങള്‍ അങ്ങനെ എന്തെല്ലാം നടക്കുന്നു, ഇല്ലെ? അപശ്രുതിയില്‍ അപശ്രുതി മീട്ടുന്നതുകേള്‍ക്കാനെത്തിയവര്‍ക്കെല്ലാം നന്ദി.

അപ്പൂസ്:) കേള്‍ക്കാന്‍ കാണിച്ച നല്ലമനസ്സിനു നന്ദി
(അപ്പൂസും അപ്പുവും രണ്ടാളാണെന്ന് ഇന്നാണറിയാന്‍ കഴിഞ്ഞത്)

സുമേഷ് ചന്ദ്രന്‍:) തുടക്കം എപ്പോഴും പിഴക്കുന്നു സുഹൃത്തെ, സംഗീതതിന്റെ കാര്യത്തില്‍ മാത്രം അതിനൊരു അപവാദം വരുത്തുന്നതു ശരിയല്ലല്ലൊ? (തമാശ) നിയന്ത്രണം വിട്ട അശോക് ലൈലാന്റ് പോലെ എവിടെയെങ്കിലും ഇടിച്ചു നിര്‍ത്താതിരിക്കാന്‍ ശ്രമിക്കാം. നല്ല വാക്കുകള്‍ക്ക് നന്ദി.
പോരായ്മകള്‍ മാറ്റാന്‍ പരിശ്രമിക്കാം, (തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്...!!)

കാട്ടാളന്‍:) നല്ല പേര് :) കാട്ടാളന്‍ ഞാന്‍ കാട്ടുകിഴങ്ങിന്‍ മൂട്ടില്‍....
നന്ദി, സന്തോഷം.

സുല്‍:) തൈ തൈ തക തിത്തൈ താരാ.. സുല്‍..

നന്ദി, സന്തോഷം

അപ്പു:) പരിശീലനം ഇനിയും വേണമല്ലെ?, ശ്രമിക്കാം, സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം, നന്ദി.

May 31, 2007 at 10:33 PM  
Blogger കുറുമാന്‍ said...

സുരേഷ്, ആദ്യമായാ തന്റെ പാട്ടു കേള്‍ക്കുന്നത്. മുന്‍പ് അയച്ചത് കേള്‍ക്കണം എന്നു കരുതി വിട്ടുപോയി.......നന്നായിരിക്കുന്നു.....ഇനി മുതല്‍ എന്നുമില്ലെങ്കിലും ആഴ്ചയില്‍ ഒരെണ്ണമെങ്കിലും പാടി പോസ്റ്റ് ചെയ്യൂ മാഷെ. ഈ കഴിവൊക്കെ വളരെ കുറച്ച് പേര്‍ക്കേയുള്ളൂ....കിരണ്‍സ്, പണിക്കര്‍ സാര്‍, ശിശു, അങ്ങനെ വിരലില്‍ എണ്ണാന്‍ പറ്റുന്ന പാട്ടുകാരേ ബ്ലോഗില്‍ ഉള്ളൂ ഇപ്പോള്‍......(പേരു വിട്ടൂപോയവര്‍ ക്ഷമിക്കൂ)

May 31, 2007 at 11:38 PM  
Anonymous Anonymous said...

വളരെ ഇഷ്ടമായി ശിശൂ...ഇനിയും നല്ല നല്ല ഗാനങ്ങള്‍ പാടി പോസ്റ്റു ചെയ്യൂ.
സ്വന്തമായി എഴുതിയ ഗാനവും ഈണമിട്ട് പോസ്റ്റ് ചെയ്യാന്‍ മറക്കരുതെ.

May 31, 2007 at 11:45 PM  
Blogger ഉണ്ണിക്കുട്ടന്‍ said...

നന്നയിരിക്കുന്നു. ജയചന്ദ്രന്‍ കൊടുത്തിരിക്കുന്ന ആ റഫ്നസ്സ് വന്നിട്ടുണ്ട്.

[കുറുമാനേ ഞാന്‍ ക്ഷമിച്ചു. ഡോണ്ട് റിപ്പീറ്റേ...:)]

June 1, 2007 at 12:01 AM  
Blogger mydailypassiveincome said...

സുരേഷേ, പാട്ട് കേട്ട് ഓഫീസാന്ന് ഒന്നും നോക്കാതെ വോള്യം കൂട്ടിയിരുന്നു കേട്ടു. എന്താ കഥ. അടിപൊളി പാട്ട്. കഴിഞ്ഞ പാട്ടു കേള്‍ക്കാന്‍ കഴിഞ്ഞില്ല. അതും കേള്‍ക്കാം. ഇനിയും പാടൂ. അഭിനന്ദനങ്ങള്‍.

June 1, 2007 at 12:21 AM  
Blogger സാജന്‍| SAJAN said...

ശിശു നന്നായി പാടിയിരിക്കുന്നു..
ഇങ്ങനെ ഓരോന്ന് ഓരോന്നായി പാടി പോസ്റ്റൂട്ടോ:):)

June 1, 2007 at 12:30 AM  
Blogger ശിശു said...

കുറുമ ഗുരൊ, വളരെ സന്തോഷം താങ്കളിവിടെയെത്തിയതിനും നല്ലവാക്കുകളാല്‍ പ്രോത്സാഹിപ്പിച്ചതിനും, നന്ദി. ശ്രമിക്കാം ആഴ്ചയില്‍ ഒരെണ്ണമെങ്കിലും ഇടാന്‍,
ഞങ്ങള്‍ മൂന്നുപേരിലൊതുക്കരുത്, ലിസ്റ്റ്, ഇപ്പോള്‍തന്നെ നന്നായി പാടുന്ന അപ്പൂസ്, സപ്തസ്വരങ്ങള്‍ എന്ന ബ്ലോഗര്‍ പിന്നെ ഇനിയും മറഞ്ഞിരിക്കുന്ന എത്രയൊപേര്‍.!!

സാരംഗി:) സന്തോഷം ചേച്ചി, കേട്ടതിനും പ്രൊത്സാഹിപ്പിച്ചതിനും. സ്വന്തമായി എഴുതിയ ഗാനം ഇടാന്‍ ശ്രമിക്കുന്നു, പ്രതീക്ഷിക്കുക.നന്ദി.

ഉണ്ണിക്കുട്ടന്‍:) സന്തോഷം ഉണ്ണിക്കുട്ടാ, ജയചന്ദ്രന്റെ സ്വരത്തിനൊരു പ്രത്യേകതയുണ്ട്, മറ്റാര്‍ക്കുമില്ലാത്ത എന്തൊ ഒരു മാധുര്യം, അതുകൊണ്ടാകാം ഞാനൊരു ജയചന്ദ്രന്‍ ഫാനായത്, തന്നെയുമല്ല ജയചന്ദ്രന്റെ പാട്ടുകളെല്ലാം ആര്‍ക്കും പാടാന്‍ കഴിയുന്നതാണ് എന്നും തോന്നാറുണ്ട്. അത്ര ലാളിത്യമുണ്ടാ സ്വരത്തില്‍, നന്ദി. നല്ല വാക്കുകള്‍ക്ക്.

മഴത്തുള്ളി:) സന്തോഷം സുഹൃത്തെ, ഓഫീസിലിരുന്ന് ഉറക്കെ പാട്ടുകേള്‍ക്കുന്നതത്ര ശരിയുള്ള കാര്യമല്ല കേട്ടൊ?, ജോലിക്കെന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ഞാന്‍ ഉത്തരവാധിയാകില്ല.. (മുന്‍‌കൂര്‍ ജാമ്യം) നന്ദി.

സാജന്‍:) അപ്പൊ ഇതും കേട്ടു, ഇല്ലെ?, ഇക്കുറു ഞാന്‍ പിറകിലേക്കൊ മുന്നിലേക്കൊ നടത്തിയത്, പറയണം..!!

നന്ദി എല്ലാവര്‍ക്കും.

June 1, 2007 at 1:47 AM  
Blogger ദേവന്‍ said...

പാട്ട് നന്നായി ശിശുവേ, നല്ല ശബ്ദം. ഇനിയും പാടൂ.

June 1, 2007 at 2:23 AM  
Blogger manoj said...

EE Chullan aalu sariyalla, ethraum kazhivum vechondu chumma erikkuva, edai enium ethu polathai vedikkettu sadanagal mariyathkku veegam veegam keechikkonam.....nalla shbdam, nalla thalabodam athra eluppam padan kazhiunna gnamalla ethu...kalkeetto....

June 1, 2007 at 2:50 AM  
Blogger d said...

ഇനിയും പോരട്ടെ പാട്ടുകള്‍..
:-)

June 1, 2007 at 12:29 PM  
Blogger കാളിയമ്പി said...

ആദ്യം ഈ ബ്ലോഗിന്റെ പേരു മാറ്റണം..ഇത് അപശ്രുതിയൊന്നുമല്ല..നല്ല സു ശ്രുതി തന്നെ..
അടുത്തിടെ ഞാന്‍ കേട്ടതില്‍ വച്ച് ഏറ്റവും നല്ല ആലാപനം..ഒത്തിരി നന്നായി ശിശൂ..റിപ്പീറ്റടിച്ച് വൈകുന്നേരം മുതല്‍ ഇത് കേട്ടിരിയ്ക്കുകയാ..

June 1, 2007 at 5:48 PM  
Blogger ശ്രീ said...

ശിശുവേട്ടാ....

പാട്ടു നന്നായിട്ടുണ്ട്, കേട്ടോ.... അഭിനന്ദനങ്ങള്‍‌!
കുറച്ചു കൂടി നന്നാക്കാന്‍‌ കഴിയുമെന്നു തോന്നുന്നു....ശ്രമിക്കൂ....
തുടര്‍‌ന്നും പാടി പോസ്റ്റ് ചെയ്യണേ....

June 1, 2007 at 6:05 PM  
Blogger ശിശു said...

ഞാന്‍ സന്തോഷത്താല്‍ തലകുനിക്കുന്നു. ഒരുപാട് കാരണങ്ങളുണ്ട് സന്തോഷിക്കാന്‍. ഒന്ന് എന്റെ പാട്ടില്‍ ഒരാളെ സന്തോഷിപ്പിക്കാനിത്തിരിയെങ്കിലും എന്തൊ ഒന്ന് ഉണ്ടെന്നറിയുന്നതില്‍, പിന്നെ മറ്റുചിലതിലൊന്നില്‍ ഒന്ന് എന്റെ കുറിപ്പുകളില്‍ വരാന്‍ ഞാന്‍ ആഗ്രഹിച്ച പലരും എന്റെ പാട്ടുകേട്ട് അഭിപ്രായം പറയാനെത്തി എന്നത്. സന്തൊഷത്തിനിതില്‍പ്പരം കാരണങ്ങള്‍ വേറെയെന്തുവേണം?

ദേവേട്ടന്‍:) വളരെവളരെ സന്തോഷം, ഇവിടെ വന്നതില്‍, ഈ പാട്ട് കേട്ടതില്‍, അഭിനന്ദിച്ചതില്‍. നന്ദി.

മനോജ്:) ഇടാമെ.. അടിയന്‍ വേണ്ടതുചെയ്തോളാമെ.. ഒരു കാര്യം ആരാധന മൂത്ത് ഭ്രാന്ത് പിടിക്കരുത് കേട്ടൊ...! ഹ.ഹ.ഹ.

വീണ:) സന്തോഷം, നന്ദി, വീണ്ടുമീവഴി വരിക.

അംബി:) താങ്കള്‍ ആദ്യമാണ് ശിശുവിനെ തേടിവന്നെത്തുന്നത്, ആനന്ദാതിരേകത്താല്‍ കണ്ണുനിറഞ്ഞുപോയാല്‍ അതിനെന്നെ കുറ്റം പറയാനൊക്കുമൊ?, സന്തോഷം, സന്തോഷം, നന്ദി. നല്ല വാക്കുകള്‍ക്ക്.

ശ്രീ:) ശിശുവിനെയും ചേട്ടാ എന്നുവിളിക്കുന്നൊ?, പാട്ടു ഒരുപാട് മെച്ചപ്പെടുത്തുവാനുണ്ട് മാഷെ, നന്ദി തിരിച്ചറിഞ്ഞതിന്, മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കാം. വീണ്ടും എത്താം, നന്ദി. സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

June 1, 2007 at 10:24 PM  
Blogger ആവനാഴി said...

യുവര്‍ ഓണര്‍,

അങ്ങയുടെ ഗാനം കേട്ടു. ശ്രുതിമധുരം സുഖദായകം കേമം.

ഇനിയും പാടൂ.

സസ്നേഹം
ആവനാഴി

June 1, 2007 at 10:44 PM  
Blogger [ nardnahc hsemus ] said...

എന്റെ കമന്റിനൊരു വിശദീകരണം ആവാം എന്നൊരു തോന്നല്‍...

എന്റെ കുട്ടിക്കാലത്ത്‌, എന്നോടാരോ പറഞ്ഞിട്ടുണ്ട്‌, ഒരു ടാറ്റ ട്രക്കും ഒരു അശോക്‌ ലെയ്‌ലന്റ്‌ ട്രക്കും ഒരുമിച്ച്‌ യാത്ര തുടങ്ങിയാല്‍, ലെയ്‌ലന്റിനു തുടക്കത്തില്‍ മോശമായ സ്പീഡ്‌ ആയിരിക്കുമത്രെ, പക്ഷെയെങ്കില്‍, destination point ആവുമ്പൊഴേയ്ക്കും അതു pick- up ചെയ്ത്‌ നല്ലൊരു finishing കൊടുക്കുമത്രെ... അതിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും, ഞാനിവിടെ ഉദ്ദേശിച്ചത്‌ അതായിരുന്നു... :)

Suresh, I wish u all the best and expecting more in future..

June 1, 2007 at 11:57 PM  
Blogger Kiranz..!! said...

ശിശുസഖാവേ..പാട്ട് മൂന്നു ദിവസത്തിനു മുന്‍പ് തന്നെ കേട്ടു,എങ്കിലും കമന്റ് ഇടാന്‍ ഒരു ഡൈം കിട്ടിയതിപ്പോഴാ..സുമേഷിന്റെ കമന്റെന്നെ ചിരിപ്പിച്ചു,പക്ഷേ ശരിയാണ് തുടക്കം അല്‍പ്പം കൂടി ശരിയാക്കാമായിരുന്നു,പക്ഷേ ആകെമൊത്തം ടോട്ടലെടുത്താല്‍ വളരെ ഹൃദ്യം ,മനോഹരം,ഇളയരാജയുടെ ശബ്ദം എവിടെയൊക്കെയോ എനിക്ക് ഫീലിംഗമായി,വ്യത്യസ്തമായ ശബ്ദവുമുണ്ട്,അതാണു ഏറ്റവും പ്രത്യേകത.അംബി പറഞ്ഞതു പോലെ അപശ്രുതിയെന്നൊക്കെ ഇങ്ങനെ ബ്ലോഗിനു പേരിട്ടാല്‍,അപ്പോ അപശ്രുതിക്കാരെന്തു ചെയ്യും ?,സംഗീതത്തിനു മാത്രമായി ഒരു ബ്ലോഗ് തുടങ്ങിയതും നന്നായി..!

June 2, 2007 at 12:47 AM  
Blogger ശിശു said...

യുവര്‍ ഓണര്‍ ആവനാഴി:) സന്തോഷം പാട്ടുകേട്ടെന്നറിഞ്ഞതില്‍, അഭിനന്ദിച്ചതില്‍, നന്ദി. വല്ലപ്പോഴുമൊക്കെ ഇതുവഴി വരണം, ട്ടൊ?

സുമേഷ്:) നിങ്ങളെന്നെ വീണ്ടും ചിരിപ്പിക്കുന്നു, സ്റ്റാര്‍റ്റിംഗ് ട്രെബിളിനെക്കുറിച്ചുപറഞ്ഞ്, താങ്കളുദ്ദേശിച്ചത് പൂര്‍ണ്ണമായും ഞാന്‍ ഉള്‍ക്കൊണ്ടു മാഷെ, നന്ദി. സന്തോഷം.

കിരണ്‍സ്:) ഗുരോ, അങ്ങയുടെ ക്രിപാ കടാക്ഷങ്ങളാല്‍ ഈ നിലയിലെത്തി, തുടക്കത്തിലെ പ്രശ്നം ശരിയാണ്, പരിഹരിക്കാന്‍ ശ്രമിക്കാം, ഇതിലല്ല അടുത്തതില്‍. എഡിറ്റിംഗ് ഒരു തൊല്ലയാണ്, അതുകൊണ്ടാണ് അറിഞ്ഞിട്ടും വിട്ടുകളയുന്നത്, ഇനി ശ്രദ്ധിക്കാം.
പിന്നെ ബ്ലോഗിന്റെ പേരിന്റെ കാര്യം, അംബി സ്നേഹം കൊണ്ട് പറഞ്ഞതല്ലെ ഇഷ്റ്റാം, നാം അറിയണ്ടെ നമ്മെ?, എനിക്ക് എന്നെ അറിയാവുന്നതുകൊണ്ടാണ് അങ്ങനെയൊരുപേരുതന്നെ തിരഞ്ഞെടുത്തത്, വളരെ നന്ദി, എന്നോടുകാട്ടുന്ന സ്നേഹത്തിനും സഹായങ്ങള്‍ക്കും.

June 2, 2007 at 1:23 AM  
Blogger Sush said...

You have a nice voice.It is a tough song.. I think you can improve with more practice.. :)

June 15, 2007 at 5:56 AM  
Blogger എതിരന്‍ കതിരവന്‍ said...

zizu:

you have a wonderful voice and you keep the zr^thi very well. No need to be self depreciating by naming "apazruthi".

"kEranirakaLaaTum..' has a problem. The tune is amost exact as the famous hindusthaani classical"ketaki gulab juhi chempak vanaphoolE..." Listen the Bhimsen Joshi one at a suitable web site.

Alphonse should have been careful.

July 20, 2007 at 3:06 PM  

Post a Comment

Subscribe to Post Comments [Atom]

<< Home