Sunday, June 10, 2007

മാളവിക മടങ്ങിപ്പോയി (കവിത ചൊല്ലല്‍)

അപശ്രുതിയിലാദ്യമായി ഒരു കവിത ചൊല്ലാന്‍ ശ്രമിക്കുകയാണ്. ശ്രീ ജി.മനുവിന്റെ കല്ലുപെന്‍സില്‍ എന്ന ബ്ലോഗിലെ "ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ മധുരം പൊതിഞ്ഞൊരാ മിഠായിക്കവറുകള്‍“ എന്ന കവിതയാണിത്. മാളവിക എന്ന സ്വന്തം മകളുടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്കിനെ കവിയായ പിതാവ് എങ്ങനെ അനുഭവിക്കുന്നു എന്നതാണ് ഈ കവിതയിലെ വിഷയം. വിഷാദം മുറ്റിനില്‍ക്കുന്ന ഇതിലെ ഓരൊവരികളോടും ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞൊ എന്നതു കേള്‍വിക്കാര്‍ക്ക് വിടുന്നു.
ആദ്യത്തെ കവിതാലാപനമാണ്. അതുകൊണ്ടുതന്നെ അഭിപ്രായമറിയുവാന്‍ താല്പര്യമുണ്ട്, അറിയിക്കുമല്ലൊ?.

കവിത വായിക്കാത്തവര്‍ക്ക് ഇവിടെ നിന്നും വായിക്കാം

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ..









കവിത കേള്‍ക്കാന്‍ കഴിയാത്തവര്‍ ഒരു മെയിലയക്കുക, എം‌പി3 അവിടെ പറന്നെത്തിയിരിക്കും, സത്യായിട്ടും!!

Labels: , ,

22 Comments:

Blogger ശിശു said...

ശ്രീ ജി.മനുവിന്റെ നല്ലയൊരു കവിത
ശിശു കൈവെച്ചപ്പോള്‍....
തല്ലരുത്.. തല്ലിക്കൊല്ലരുത്..

ഇനി ആവര്‍ത്തിക്കാതിരിക്കാം, പോരെ!

June 11, 2007 at 1:26 AM  
Blogger അപ്പൂസ് said...

ശിശു,
നന്ദി ഈ കവിത കാട്ടിത്തന്നതിന്. ആലാപനത്തില്‍ തുടക്കത്തില്‍ ഒരു ഏകതാനത ഉണ്ടെങ്കിലും,

മാറ്റിവക്കുവാന്‍ വയ്യയിവയൊന്നുമേ ദു:ഖം
മാറ്റുതേടുമ്പോള്‍ വീണ്ടുമറിവൂ ഞാനാ സുഖം

എന്നയിടം മുതല്‍ വളരെ ഇഷ്ടമായി.

നന്ദി

June 11, 2007 at 5:20 AM  
Blogger Kiranz..!! said...

സത്യം പറയാല്ലോ മാഷേ..വളരെ വളരെ സന്തോഷം..ഒന്നാമത് മനുച്ചേട്ടന്റെ കവിതകളില്‍ എനിക്ക് തോന്നിയകാര്യമുണ്ട്,താളം ജനിപ്പിക്കാന്‍ പറ്റിയ നല്ല്ല്ല വരികള്‍,അത് ഓഡിയോ ആയി സാക്ഷാത്ക്കരിച്ച് കാണുമ്പോള്‍ സന്തോഷം.ശിശുവിന്റെ ശബ്ദം,അടിസ്ഥനപരമായി ഉള്ളിലുറങ്ങിടന്നും ഇടക്ക് രംഗത്തെത്തുന്നതുമായ കവി- ഈ കോമ്പിനേഷന്‍ കവിതാരംഗത്തെ ഓഡിയോ ബ്ലോഗിംഗിനെ ശക്തമായ രീതിയില്‍ സഹായിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

ഒരാളെ കൂടി കിട്ടാനുണ്ട്..നമ്മുടെ അനംഗാരിയേ..!

June 11, 2007 at 9:14 PM  
Blogger G.MANU said...

aayiram nandi mashey..

June 11, 2007 at 9:22 PM  
Blogger SunilKumar Elamkulam Muthukurussi said...

മെയില്‍ അയക്കൂ മാഷേ, എംബിസുനില്‍കുമാര്‍ അറ്റ് യഹൂ ഡോട്ട് കോം -സു-

June 11, 2007 at 11:13 PM  
Blogger ശിശു said...

അപ്പൂസ്:) നന്ദി. നല്ല വിമര്‍ശനത്തിന്,

കിരണ്‍സ്:) അതെ, മനുമാഷിന്റെ കവിതകള്‍ ചൊല്ലാന്‍ നല്ല രസമാണ്, അതില്‍ ശരിക്കും താളമുണ്ട്, പിന്നെ എന്നെ വിലയിരുത്തിയ രീതി ഇഷ്ടപ്പെട്ടുകേട്ടൊ..
അനംഗാരി മാഷ് ഇപ്പോഴെവിടെയാ.. പുള്ളിക്കാരന്‍ കൂടി കേട്ടിരുന്നെങ്കില്‍ നന്നായേനെ...
സന്തോഷം..

മനുജി:) സന്തോഷം, താങ്കള്‍ക്ക് ഇഷ്ടമായി എന്നറിയുന്നതില്‍. ഞാന്‍ തൊട്ട് കുളമാക്കിയില്ലല്ലൊ എന്ന സമാധാനവും.

സുല്‍:) മെയിലയച്ചിട്ടുണ്ട് മാഷെ, കിട്ടിയാല്‍ അഭിപ്രായം അറിയിക്കുമല്ലൊ,

June 12, 2007 at 12:25 AM  
Blogger [ nardnahc hsemus ] said...

അടി...അടി... ആ.., ഈ കവിതപാരായണപരിപാടി മുന്‍പേ തുടങാഞതിന്‌...

June 12, 2007 at 2:14 AM  
Blogger ben said...

This comment has been removed by the author.

June 12, 2007 at 10:24 AM  
Blogger സുന്ദരന്‍ said...

മനുവിന്റെ കവിതയും ശിശുവിന്റെ ആലാപനവും സൂപ്പര്‍...

ശിശുവിന്റെ ശബ്ദം കവിതാ പാരായണത്തിനു വളരെ യോചിച്ചതാണല്ലോ....
അഭിനന്ദനങ്ങള്‍...ഇടയ്ക്കിടയ്ക്ക് ഇനിയും പ്രതീക്ഷിക്കാമല്ലോ ഇല്ലേ?..

June 12, 2007 at 10:27 AM  
Blogger SunilKumar Elamkulam Muthukurussi said...

ശിശു സുരേഷ്,
നല്ലതായിട്ടുണ്ട്‌. എന്നുപറ്രഞാല്‍ ഇമ്പ്രൂവ്മെന്റിന് റൂമില്ല എന്നര്‍ത്ഥമില്ല.
ഇഷ്ട്Tആയി, മനുവിന്റെ വരികളും
സ്ന്‍nഹപൂര്‍വ്വം,
-സു-

June 12, 2007 at 10:23 PM  
Blogger ശിശു said...

സുമേഷ് നിങ്ങളെന്നെ അടിച്ചേ അടങ്ങൂ ഇല്ലെ?,
ഈ അടി രണ്ട് കാരണങ്ങളാലും കൊള്ളാം എന്നും അര്‍ത്ഥമുണ്ടൊ,
സന്തോഷം കവിത കേട്ടതില്‍, നന്ദി.

സുന്ദരാ:) പുകഴ്ത്തിവിളിച്ചതല്ലകേട്ടൊ, പേരുവിളിച്ചതാ, തെറ്റിദ്ധരിക്കല്ലെ, സ്വരം കൊള്ളാമൊ?, സന്തോഷം, നന്ദി.

സുനില്‍ ചേട്ടായ്:) നന്ദി, സന്തോഷം, ഇമ്പ്രൂവ്മെന്റിന് റൂം ഒഴിച്ചിട്ടിരിക്കുന്നു, പക്ഷെ ഇമ്പ്രൂവ്മെന്റ് മാത്രം വരുന്നില്ല, ശ്രമിക്കാം,

June 12, 2007 at 11:02 PM  
Blogger സാജന്‍| SAJAN said...

ശിശു കവിത കേട്ടിരുന്നു കേട്ടപ്പോള്‍ കമന്റാന്‍ കഴിഞ്ഞിരുന്നില്ല, പതിവു പോലെ വളരെ നന്നായി,
ഇനിയും പാടൂ:) ഞങ്ങള്‍ കേള്‍ക്കട്ടേ:)

June 12, 2007 at 11:23 PM  
Blogger sangeethavarma said...

eniyengilum..apasruthy ennathu mattanam..sruthishudhayode thanne..kavitha cholliyirikkunnu...bhavam ulkkondu thanne..sabdathilum..oru ekanthata feel cheyyunnu...eniyum..kavithakal janikkatte...kelkan..kathorthirikkam...

June 14, 2007 at 10:01 AM  
Blogger ശിശു said...

സാജന്‍:) കവിത കേട്ടതിനു നന്ദി. വീണ്ടും ശ്രമിക്കാം.

സംഗീത:) നന്ദി, സുഹൃത്തെ, തിരക്കുകള്‍ക്കിടയിലും ഇത് കേള്‍ക്കാന്‍ സമയം കണ്ടെത്തിയതിന്. പിന്നെ അപശ്രുതിയെന്ന പേര് എന്നെപ്പറ്റിയുള്ള എന്റ്റെ തന്നെ വിലയിരുത്തലാണ്, അതങ്ങനെ കിടക്കട്ടെ!.
ഇപ്പോള്‍ ഏകാന്തനായതുകൊണ്ടായിരിക്കും സ്വരത്തിലും ആ ഫീല്‍ ഉണ്ടായത്..
നന്ദി. ബ്ലൊഗില്‍ ഉടനെ പ്രതീക്ഷിക്കാമല്ലൊ, ഇല്ലെ?

June 14, 2007 at 11:44 PM  
Blogger അനംഗാരി said...

ശിശൂ: കവിത മനോഹരമായിട്ടുണ്ട്.നീണ്ട കാലത്തെ അവധിക്ക് ശേഷം വന്നപ്പോള്‍ കിട്ടിയ ഈ കവിത.വളരെ സന്തോഷം.

June 15, 2007 at 4:34 AM  
Blogger ബഹുവ്രീഹി said...

മനുവിന്റെ രചന അസ്സലായി. വളരെ ലളിതമായ വരികള്‍. ശിശൂ, അലാപനവും ഭംഗിയായി. പക്ഷെ നിലവിലുണ്ടായിരുന്ന സങ്കടം ഒന്നുകൂടി കൂടി.എന്റെ അമ്മു വെക്കേഷന്‍ കഴിഞ് കഴിഞയാഴ്ച മടങ്ങിപ്പോയതേയുള്ളൂ.

June 15, 2007 at 6:39 PM  
Blogger ശിശു said...

പ്രിയ അനംഗാരി:) ഞാന്‍ തിരയുകയായിരുന്നു താങ്കളെ, തിരികെയെത്തിയെങ്കിലും എങ്ങുനിന്നും താങ്കളുടെ മെയില്‍ ഐഡികിട്ടിയില്ല.
ഒരു കവിതചൊല്ലുന്ന ആളെന്നനിലയില്‍ താങ്കളുടെ അഭിപ്രായമറിയാന്‍ താല്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ അറിഞ്ഞതില്‍ സന്തോഷിക്കുന്നു, നിരാശപ്പെടുത്തിയില്ലല്ലൊ, നന്ദി. ഇതുവഴിവന്നതിന്.

ബഹുവ്രീഹി:) സന്തോഷം മാഷെ, കവിത കേട്ടതില്‍. അഭിനന്ദിച്ചതില്‍..
അമ്മു, നമ്മുടെ കോതയല്ലെ? അമ്മുവും മടങ്ങിപ്പോയി ഇല്ലെ, അപ്പൊ ഇത് കുറച്ച്കൂടി റ്റച്ചിംഗ് ആയി തോന്നിയിരിക്കാം ഇല്ലെ,
മനുവിന്റെ വരികല്‍ ശരിക്കും മനോഹരങ്ങളാണ്

June 15, 2007 at 11:59 PM  
Anonymous Anonymous said...

Ente priya suhruthinte ee kavitha parayanam keetu allpasamyam njan erunnupooyii...matellam marannu...karanam njan ee sisuvil ninnu ethrayonnu pradheekshichilla...orupadu orupdu...nannayittudoo ennoru samsayam!
....alpam koodi pooyo mashe! enna kshamikka...............
priyesh
@positive electronics, Dubai

June 16, 2007 at 12:26 AM  
Anonymous Anonymous said...

ആഹാ..
ഇതൊക്കെ കയ്യിലുണ്ടായിരുന്നല്ലേ..
വെര്‍തെ കരയിച്ചു...

(നല്ല സ്വരം. ഉം ഞാന്‍ ഫാനായി)

July 10, 2007 at 2:13 AM  
Blogger ഈയുള്ളവന്‍ said...

ശിശൂ,

മനുവിന്റെ കവിതയും മാഷിന്റെ ആലാപനവും നന്നായിരിക്കുന്നു. കവിത പാടാന്‍ യോജിച്ച സ്വരമാണ് മാഷിന്റേത്. അപ്പോള്‍ ഇനിയും കൂടുതല്‍ കവിതകള്‍ ഈ ബ്ലോഗില്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ..? എല്ലാ വിധ ഭാവുകങ്ങളും..

July 11, 2007 at 9:49 PM  
Blogger ശിശു said...

ഞാന്‍ ചൊല്ലിയ മനുമാഷിന്റെ കവിത നന്നായി എന്ന് പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
പ്രിയേഷ്,
അനോണി,
ഈയുള്ളവന്‍

എന്നിവരോടും സന്തോഷം അറിയിക്കുന്നു. തുടര്‍ന്നും സന്ദര്‍ശിക്കുക. നന്ദി.

July 26, 2007 at 2:26 AM  
Blogger സാല്‍ജോҐsaljo said...

വളരെ വളരെ മനോഹരം.. അഭിനന്ദനങ്ങള്‍

മനുജിക്കും..

August 1, 2007 at 9:11 PM  

Post a Comment

Subscribe to Post Comments [Atom]

<< Home