Sunday, June 24, 2007

കസ്തൂരി മാന്‍‌മിഴി മലര്‍ശരമെയ്തു

ജയന്‍ മലയാള സിനിമയിലെ ഒരു വിസ്മയമായിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ വിസ്മയം. അതുവരെ മലയാള സിനിമയില്‍ കാണാതിരുന്ന, ശ്രമിക്കാതിരുന്ന പല കാര്യങ്ങള്‍ക്കും ജയന്‍ ഒരു നിമിത്തമായി. ചെറുപ്പക്കാരുടെ ഹരമായിരുന്നു ജയന്‍. മരിച്ചതിനു ശേഷവും ജനങ്ങള്‍ക്കിടയില്‍ ഇത്രമാത്രം തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞൊരു നടന്‍ ഒരുപക്ഷെ ജയനോളം വേറൊരാള്‍ ഇല്ലതന്നെ. വളരെയടുത്തസമയം വരെ ജയന്‍ തരംഗം സജീവമായിനിന്നിരുന്നു.

ജയന്‍ അഭിനയിച്ച സിനിമകളില്‍ നല്ല ഗാനങ്ങളുണ്ടായിരുന്നു. അത്തരത്തിലൊന്നായിരുന്നു മനുഷ്യമൃഗം എന്ന സിനിമ. അതിലെ കസ്തൂരി മാന്‍‌മിഴി മലര്‍ശരമെയ്തു എന്നുതുടങ്ങുന്ന ഗാനം കേള്‍ക്കാത്തവരായി ആരും ഉണ്ടെന്നുതോന്നുന്നില്ല. മനോഹരമായ ഈ ഗാനം അപശ്രുതിയിട്ടു ഞാന്‍ പാടുന്നു, ക്ഷമിക്കുക!!

ഇതിന്റെയും രചനയും സംഗീതവും ആരെന്നറിയില്ല. ആലാപനം യേശുദാസ്.

കസ്തൂരി മാന്‍‌മിഴി മലര്‍ ശരമെയ്തു.









പാട്ടുകേള്‍ക്കാന്‍ കഴിയാത്തവര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.
(Please right click and select target as to play this song)

Labels: , , ,

12 Comments:

Blogger ശിശു said...

ജയന്‍ അഭിനയിച്ച സിനിമകളില്‍ നല്ല ഗാനങ്ങളുണ്ടായിരുന്നു. അത്തരത്തിലൊന്നായിരുന്നു മനുഷ്യമൃഗം എന്ന സിനിമ. അതിലെ കസ്തൂരി മാന്‍‌മിഴി മലര്‍ശരമെയ്തു എന്നുതുടങ്ങുന്ന ഗാനം കേള്‍ക്കാത്തവരായി ആരും ഉണ്ടെന്നുതോന്നുന്നില്ല. മനോഹരമായ ഈ ഗാനം അപശ്രുതിയിട്ടു ഞാന്‍ പാടുന്നു, അഭിപ്രായമറിയിക്കുക!!

June 24, 2007 at 11:03 PM  
Blogger തറവാടി said...

:)

June 25, 2007 at 2:07 AM  
Blogger Sush said...

Nice :)... Ee paatinu shabdam nallavanam cherunudu. Chila sthalathu shruthi shradhikyanam.. Otherwise it was fine.

June 25, 2007 at 4:16 AM  
Blogger കാളിയമ്പി said...

ശിശുഅണ്ണാ പാട്ടിഷ്ടപ്പെട്ടു.ശബ്ദം നന്നായി ചേരുന്നുണ്ടേന്ന് പറഞ്ഞത് ശരി തന്നെ.പിന്നെ ആ കേരനിരകളാടും പോലെ കുറച്ചൂടേ എന്ത് പോലെയെന്ന് പറയാനറിയില്ല..എന്തരോ പോലെയുള്ള പാട്ടൊക്കെ പാടൂ.ഈ പാട്ടിന്റെ അവസാനം അല്പ്പം മിസണ്ടര്‍സ്റ്റാന്‍ഡിങ്ങ് കോറസുകാരുമായി ഉണ്ടായില്ലേ എന്നൊരു സംശയം..:)

June 25, 2007 at 5:36 AM  
Blogger ഗുപ്തന്‍ said...

ശിശു അണ്ണാ പാട്ടിഷ്ടപ്പെട്ടൂട്ടോ....കേട്ടുകൊണ്ടേ ഇരിക്കുന്നു... അണ്ണന്റെ ഒരു ഫോട്ടോ കിട്ടിയിരുന്നേല്‍ ജയനെപ്പോലെ മസിലുപിടിച്ചു നടക്കുന്നത് മനസ്സില്‍ കണ്ടുകൊണ്ട് കേള്‍ക്കാരുന്നു....

ഓഫ്: ഈ അപശ്രുതീം ആശുപത്രീം തമ്മിലൊള്ള ബന്ധം എന്തരാ‍ണാ എന്താ...

ഓഫിന്റേം ഓഫ്..മുകളിലെ ചോദ്യത്തിനു തൊട്ടുമുകളില്‍ കമന്റിട്ട അംബിയണ്ണനുമായി ഒരു ബന്ധവും ഇല്ല... ആറ്റുകാലമ്മയാണേ സത്യം.

June 25, 2007 at 5:47 AM  
Blogger അനംഗാരി said...

സുഖിപ്പിക്കല്‍ പ്രസ്ഥാനത്തിന്റെ ആളുകളെ സൂക്ഷിക്കുക.എനിക്കു പിന്നാലെയും, മുന്നാലെയും അവര്‍ വരുന്നുണ്ട്:)

June 25, 2007 at 8:07 AM  
Blogger ശിശു said...

അപശുതിയിലെ കസ്തൂരി മാന്മിഴി മലര്ശരമെയ്തു എന്ന ഗാനം കേട്ടവര്ക്കെല്ലാം വളരെ നന്ദി. കമന്റിലൂടെ ക്രിയാത്മകമായി പ്രതികരിച്ചവരോടും കമന്റില്ലാതെ കേട്ടവരോടും സന്തോഷപൂര്വ്വം നന്ദി രേഖപ്പെടുത്തട്ടെ!.

തറവാടി:) ഒരു ചിരിയില് എല്ലാം ഒതുക്കി ഇല്ലെ?

സുഷമ:) ശബ്ദം ചേരുന്നുണ്ടെന്ന് പറഞ്ഞതില് നന്ദി. ശ്രുതി ചിലയിടങ്ങളില് ചേരുന്നില്ലെന്ന് പറഞ്ഞത് ശരിയാകാം, അതുകൊണ്ടല്ലെ അപശ്രുതി എന്ന പേര് തന്നെ ഈ ബ്ലോഗിനു ഞാനിട്ടത്. ആത്മാര്ത്ഥമായ വിലയിരുത്തലിനു നന്ദി.

അംബി അണ്ണാ:) ശിശുവിന്റെ പാട്ടുകള് കേള്ക്കുന്നതില് വളരെ സന്തോഷം. കേരനിരകളാടും പോലുള്ള പാട്ടുകള് പാടാന് ശ്രമിക്കാം. അതെ ഈ പാട്ടിന്റെ അവസാനം ഒരു ചെറിയ പ്രശ്നമുണ്ടായി. അതില് everybody എന്ന പ്രയോഗമുണ്ടായിരുന്നു. അതൊടുവില് ഞാനങ്ങ് നീക്കി അതുകൊണ്ടുണ്ടായ കുഴപ്പമാണത്, നന്ദി.

മനു:) ഹഹഹ... ഞാന് ജയന്റെ കൂട്ട് മസിലുപിടിച്ചു നടക്കാറില്ല കേട്ടൊ.. പിന്നെ ഫോട്ടൊ വേണമെങ്കില് എന്റെ പ്രൊഫൈലില് ഉണ്ടല്ലൊ?, കണ്ടില്ലെ? ആശുപത്രിയും അപശ്രുതിയും തമ്മില് നല്ല ബന്ധമുണ്ടല്ലെ?, ശരിക്കും അക്ഷരങ്ങള് തമ്മില് നല്ല ബന്ധമുണ്ടല്ലെ?, ഒരുപക്ഷെ ഈ പാട്ടെല്ലാം പാടി ഞാനിവിടെനിന്നിറങ്ങി ആശുപത്രിയില് പോകേണ്ടിവന്നേക്കാം. പിന്നെ ചോദ്യത്തിനു അംബിയുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞതിനാല് ഒരടി ഒഴിവായി കേട്ടൊ.. (തമാശ, തമാശ)

ചക്കരേ... ചക്കരേ... എന്തെങ്കിലും ഒന്നു പറമാഷെ... ഒരു തെറിയെങ്കിലും....

അനംഗാരി:) ഹഹഹ... പറയാത്ത വാക്കുകളിലൂടെ ആ വഴക്ക് ഞാന് കേട്ടു.. സുഖിപ്പിക്കല് കാരാരും ഇതുവഴിവന്നില്ലല്ലൊ മാഷെ, വന്നവരെല്ലാം നല്ല മാന്ത് തന്നിട്ടാ പോയതും.. ഏതായാലും താങ്കളിവിടെ വന്നല്ലൊ നന്ദി.

June 25, 2007 at 11:51 PM  
Blogger Kiranz..!! said...

തുടക്കം ഉജ്വലമായണ്ണാ..മൊത്തത്തില്‍ നന്നായി,ഇടക്കിടക്ക് ചില പ്രശ്നങ്ങളോഴിച്ചാല്‍.സീരിയസായി പാടുവാന്‍ താല്പര്യങ്ങള്‍ ഉണ്ടെങ്കില്‍ സംഗീതം ഒക്കെ പഠിച്ച് കുട്ടപ്പന്‍ ആവുക,നാലഞ്ച് വര്‍ഷമായി ഞാ‍ന്‍ പ്ലാനിടുന്നത് പോലെ :)

അനംഗാരി മാഷ് തിരിച്ചെത്തിയത് സ്നാപക യോഹന്നാനെപ്പോലെ :)

ചക്കരയോട് എനിക്കും അത് തന്നെ പറയാനുള്ളു,ഒരു മാതിരി ആളെ വടിയാക്കുന്ന ചിരിചിരിച്ചിട്ട് പോവല്ലെന്റെ ചക്കരയണ്ണാ..:)

June 26, 2007 at 1:15 AM  
Blogger സാരംഗി said...

എനിക്കിഷ്ടമായി ഈ പാട്ടും. ഇനിയും പോരട്ടെ നല്ല നല്ല പാട്ടുകള്‍..:)
'മധുരം ജീവാമൃത ബിന്ദു' എന്നതു പോലുള്ള പാട്ടുകള്‍ ശിശുവിന്റെ ശബ്ദത്തിനു യോജിച്ചതാണു...

June 26, 2007 at 6:10 PM  
Blogger ശിശു said...

കിരണപ്പാ:) നന്ദിയപ്പാ.. പഠിത്തമൊന്നും ഈ ജന്മത്തിലിനി നടക്കുമെന്ന് തോന്നുന്നില്ലപ്പാ.. ഇങ്ങനെയൊക്കെ അങ്ങ് പോട്ടപ്പാ.. പ്രശ്നങ്ങളൊക്കെ അടുത്തതില്‍ തീര്‍ക്കാമെന്ന പതിവു പല്ലവി ആവര്‍ത്തിക്കുന്നു അപ്പാ..
സന്തോഷമപ്പാ...

സാരംഗി:) ചേച്ചി, പാട്ട് കേട്ടതില്‍ സന്തോഷം. മധുരം ജീവാമൃതബിന്ദു എന്നഗാനം എന്റെ തൊണ്ടയില്‍ കൊള്ളുമെങ്കില്‍ ഞാനതിലും ഒന്ന് കൈവെച്ച് നോക്കാം.. നമുക്ക് വല്യ നഷ്ടമൊന്നും ഉള്ള കേസല്ലല്ലൊ, നന്ദി.

June 27, 2007 at 2:22 AM  
Blogger G.MANU said...

മാഷെ..കുളിച്ചു തുളസിക്കതിര്‍ ചൂടി വരുന്ന ശബ്ദം....എണ്റ്റെ സ്പെഷ്യല്‍ കംഗ്രാറ്റ്സ്‌..

July 2, 2007 at 1:50 AM  
Blogger ശിശു said...

മനു മാഷെ, സ്വരം നല്ലതെന്ന് പ്രശംസിച്ചതിനു നന്ദി.

Rodrigo said...
Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até

ദൈവമേ ഇത് വല്ല തെറിയുമായിരിക്കുമൊ?, എന്റെ പാട്ട് കേട്ട്, ഭ്രാന്ത് പിടിച്ച് ആരെങ്കിലും ഇനിമേലില്‍ പാടരുതെന്ന് തെറിവിളിച്ച് അപേക്ഷിക്കുകയായിരിക്കുമൊ?, ഇതേത് ഭാഷ, ആര്‍ക്കെങ്കിലും അറിയാമൊ?

July 4, 2007 at 10:32 PM  

Post a Comment

Subscribe to Post Comments [Atom]

<< Home