Thursday, July 5, 2007

പിരിയാന്‍ വയ്യ മോളെ...പക്ഷെ (കവിത ചൊല്ലല്‍)


അപശ്രുതിയില്‍ ഒരു കവിത കൂടി.. ശ്രീ ജി.മനുവിന്റെ “പിരിയാന്‍ വയ്യ മോളെ...പക്ഷെ“ എന്ന കവിത. ഇത് ജീവിത രേഖകള്‍ എന്ന ബ്ലോഗില്‍ വന്നതാണ്. വായിക്കാത്തവര്‍ക്ക് ഇവിടെ നിന്നും വായിക്കാം.

സ്വന്തം മകളെ റെയില്‍‌വേ സ്റ്റേഷനില്‍ പിരിയുന്ന ഒരു പ്രവാസിയായ അച്ഛനെയാണ് കവി പകര്‍ത്തിയിരിക്കുന്നത്. പിരിയുന്നവേളയിലെ മകളുടെ പരിഭവങ്ങളും അച്ഛന്റെ ഉപദേശങ്ങളും ശ്രീ മനു വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു.
“കാലത്തെയെഴുന്നെറ്റു കോലായില്‍ വരും കൊച്ചു
കുരുവിപ്പെണ്ണിനേയും സ്നേഹിക്കാന്‍ പടിക്കണേ..”
എന്ന വരികളിലെത്തുമ്പോള്‍ കണ്ണുനിറഞ്ഞുപോകുന്നു.വിഷാദം മുറ്റിനില്‍ക്കുന്ന ഇതിന്റെ സ്ഥായീ ഭാവത്തോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞൊ എന്നത് കേള്‍വിക്കാര്‍ക്ക് വിടുന്നു.

കഴിഞ്ഞകവിതാലാപനത്തിലെ ചില ഈണങ്ങള്‍ ഇതിലും കടന്ന് കൂടിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ക്ഷമ നശിച്ചതിനാല്‍ തിരുത്തുവാന്‍ മുതിര്‍ന്നില്ല. അഭിപ്രായമറിയിക്കുക.

കുളിര്‍ക്കാറ്റിളക്കും നിന്‍|kulirkaatiLakkum nin










പ്ലെയര്‍ കേള്‍ക്കാന്‍ കഴിയാത്തവര്‍
ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.

Labels: , ,

12 Comments:

Blogger ശിശു said...

അപശ്രുതിയില്‍ ഒരു കവിത കൂടി.. ശ്രീ ജി.മനുവിന്റെ “പിരിയാന്‍ വയ്യ മോളെ...പക്ഷെ“ എന്ന കവിത. ഇത് ജീവിത രേഖകള്‍ എന്ന ബ്ലോഗില്‍ വന്നതാണ്.

കാലത്തെയെഴുന്നെറ്റു കോലായില്‍ വരും കൊച്ചു
കുരുവിപ്പെണ്ണിനേയും സ്നേഹിക്കാന്‍ പടിക്കണേ..”
എന്ന വരികളിലെത്തുമ്പോള്‍ കണ്ണുനിറഞ്ഞുപോകുന്നു.വിഷാദം മുറ്റിനില്‍ക്കുന്ന ഇതിന്റെ സ്ഥായീ ഭാവത്തോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞൊ എന്നത് കേള്‍വിക്കാര്‍ക്ക് വിടുന്നു.

July 5, 2007 at 11:52 PM  
Blogger സാജന്‍| SAJAN said...

ശിശു .. അര്‍ത്ഥവത്തായ വരികള്‍...നന്നായി ആലപിച്ചിരിക്കുന്നു, നല്ല സരംഭം മനുവിനും ശിശുവിനും നൂറാശംസകള്‍..:):)

July 6, 2007 at 1:20 AM  
Blogger വേണു venu said...

മനുവിന്‍റെ കവിത നേരത്തെ വായിച്ചിരുന്നു. കവിതയുടെ ആത്മാവു് നഷ്ടപ്പെടാതെ സുന്ദരമായി ശിശു ആലപിച്ചിരിക്കുന്നു.:)

July 6, 2007 at 11:24 PM  
Blogger G.MANU said...

മാഷേ..

എഴുതിയ സമയത്തേക്കാള്‍ പത്തിരട്ടി വേദന ഇതു കേട്ടപ്പോള്‍.. അലാപനം വളരെ ഹൃദ്യം......അല്‍പം കൂടി സ്ളോ ആയിരുന്നെങ്കില്‍ കുറെക്കൂടി മനോഹരം ആയേനെ... ഒരുപാട്‌......ഒരുപാട്‌.... നന്ദി

July 6, 2007 at 11:54 PM  
Anonymous Anonymous said...

വളരെ ഇഷ്ടമായി ശിശൂ, ഹൃദയത്തില്‍ തൊടുന്ന കവിതയും അതിനൊത്ത ആലാപനവും..
കവിതയുടെ വിഷാദച്ഛായ അതേപടി ആലാപനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്..അഭിനന്ദനങ്ങള്‍!

July 7, 2007 at 5:04 PM  
Blogger ബഹുവ്രീഹി said...

ശിശു,മനു,.. കവിത ഇഷ്ടമായി എന്നറിയിക്കട്ടെ.

ശിശു, മാഷ്ടെ വെറുതെയീ ജാലകവാതില്ല്ക്കല്‍ നില്‍ക്കവേ അറിയാതെ നിന്നെ ഞാനോര്‍ത്തുപോയി.. എന്ന കവിത ഒന്നു പാടിക്കേള്‍ക്കണം എന്നുണ്ടായിരുന്നു.
ഞാന്‍ കമ്പോ-“സിങ്ങി“നൊരു ശ്രമം നടത്തി.പക്ഷെ സര്‍ദാര്‍ജി വഴങ്ങിണില്ല്യ.

July 7, 2007 at 6:37 PM  
Blogger Kiranz..!! said...

ഒക്കയും തലയാട്ടിക്കേട്ട് നീ വിതുമ്പലിന്‍ വക്കത്തു നിന്നു..ഈ വരിയാണെനിക്കേറെ ഇഷ്ടമായത്..നേരത്തെ പറഞ്ഞതൊരിക്കല്‍ക്കൂടി,ശിശുവപ്പന്‍ കവിതാലാപനത്തില്‍ ഒരു ഒരു പുലിയായ് മാറിക്കൊണ്ടിരിക്കുന്നു..അനംഗാരി തിരിച്ചെത്തിയെന്നതു കാണുന്നുണ്ട്..പക്ഷേ അനംഗാരിപ്പുലി ഇങ്ങനെ തിരിച്ചെത്താനും സമയമാഗതാമായിരിക്കുന്നു..!

July 8, 2007 at 11:03 AM  
Blogger കുറുമാന്‍ said...

മനുവിന്റെ വരികളും, ശിശുവിന്റെ ആലാപനവും മനോഹരം.

July 8, 2007 at 11:27 AM  
Blogger ശിശു said...

കവിത കേള്‍ക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
സാജന്‍:) സന്തോഷം, നന്ദി.
വേണു:) നന്ദി, മാഷെ.
ജി.മനു:) അതെ സുഹൃത്തെ, ഇത്തിരി സ്പീഡ് ആയിപ്പോയി എന്ന് സമ്മതിക്കുന്നു. ഞാന്‍ നേരത്തെ തന്നെ സമ്മതിച്ചതുപോലെ എനിക്ക് തന്നെ 100% തൃപ്തി ഉണ്ടായിരുന്നില്ല. നമുക്ക് അടുത്തതില്‍ ശരിയാക്കാം, ഇല്ലെ? സഹിച്ചതിനു നന്ദി.

സാരംഗി:) നന്ദി ചേച്ചി. സന്തോഷം കവിത കേട്ടതില്‍.

ബഹുവ്രീഹി:) ഹഹഹ, അപ്പൊ അത്തരം പരിപാടികള്‍ അണിയറയില്‍ നടക്കുന്നുണ്ടല്ലേ?, നന്നായി. കമ്പൊ‘സിങ്ങി’നെ ഒരു വിധം ശരിയാക്കി കേള്‍പ്പിക്കൂ സുഹൃത്തെ, എനിക്കതൊന്നു കേള്‍ക്കാന്‍ കൊതിയായി. സാരമില്ലെന്ന്, ആവുംവിധം ശ്രമിക്കൂ. താങ്കള്‍ക്കത് തീര്‍ച്ചയായും കഴിയും എന്നുഞാന്‍ വിശ്വസിക്കുന്നു. സന്തോഷം, ഇവിടം സന്ദര്‍ശിച്ചതില്‍.

കിരണ്‍സ്:) ഹഹഹ, നിങ്ങളെന്നെ കവിതപ്പുലി എന്നാണൊ വിളിച്ചത്?, അതേത് ഗണത്തിലുള്‍പ്പെടും മാഷെ, അനംഗാരിപ്പുലി ഇതൊന്നും കേള്‍ക്കണ്ട, തല്ലിക്കൊല്ലും, ട്ടൊ... നന്ദി. പ്രോത്സാഹനങ്ങള്‍ക്ക്.

കുറു:) നന്ടി, സന്തോഷം. വല്ലപ്പോഴും ഇതുവഴിയൊക്കെ വരിക.

July 8, 2007 at 10:56 PM  
Blogger അപ്പൂസ് said...

ഇതു കേള്‍ക്കാന്‍ വൈകി. കുറെ നാളായി ഈ വഴി വന്നിട്ട്. മനുവിന്റെ ഈ കവിത ഞാന്‍ വായിച്ചിരുന്നില്ല.
ഇത്തിരി കൂടി സാവധാനത്തില്‍ പാടിയിരുന്നെങ്കില്‍ എന്നു തോന്നുന്നുന്നു ചിലേടങ്ങളില്‍..
ശരിക്കും കവിതയുടെ ഭാവം ഉള്‍ക്കൊണ്ടു തന്നെ ആലപിച്ചിരിക്കുന്നു

July 10, 2007 at 2:02 AM  
Blogger സാല്‍ജോҐsaljo said...

മനോഹരമായിരിക്കുന്നു.

കേട്ടപ്പോള്‍ വായിച്ചതിനേക്കാള്‍ സുഖം!
ശിശു വളരെ നന്നായി. മനൂജി ആശംസകള്‍ ഒരിക്കല്‍ കൂടി..


ജോ

July 18, 2007 at 8:35 PM  
Blogger ശ്രീ said...

ശിശുവേട്ടാ....
:)

മനുവേട്ടാ.....
നല്ല വരികള്‍‌
:)

July 18, 2007 at 10:08 PM  

Post a Comment

Subscribe to Post Comments [Atom]

<< Home