Thursday, July 12, 2007

സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍..


ദേവരാജന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച “ശാലിനി എന്റെ കൂട്ടുകാരി“ എന്ന ചിത്രത്തിലെ വളരെ പ്രശസ്തമായ ഒരു ഗാനമാണ് അപശ്രുതിയുടെ അകമ്പടിയോടെ ഞാന്‍ പാടുന്നത്. ‘സുന്ദരീ‍... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍, തുളസിത്തളിരില ചൂടി‘ എന്നുതുടങ്ങുന്ന ഗാനം.

ഗാനരചന:- എം.ഡി.രാജേന്ദ്രന്‍.
സംഗീതം :- ദേവരാജന്‍ മാസ്റ്റര്‍.
പാടിയത്:- യേശുദാസ്.
ചിത്രം :- ശാലിനി എന്റെ കൂട്ടുകാരി.

സുന്ദരീ... നിന്‍ തുമ്പു കെട്ടിയിട്ട|Sundharee nin thumbu kettiyitta









ഡൌണ്‍ലോഡ് ചെയ്യേണ്ടവര്‍
ഇവിടെ
ഞെക്കുക.

Labels: , , ,

19 Comments:

Blogger ശിശു said...

ദേവരാജന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച “ശാലിനി എന്റെ കൂട്ടുകാരി“ എന്ന ചിത്രത്തിലെ വളരെ പ്രശസ്തമായ ഒരു ഗാനമാണ് അപശ്രുതിയില്‍ ഞാന്‍ പാടുന്നത്. ‘സുന്ദരീ‍... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍, തുളസിത്തളിരില ചൂടി‘ എന്നുതുടങ്ങുന്ന ഗാനം.

അഭിപ്രായമറിയിക്കുക.

July 11, 2007 at 10:27 PM  
Blogger മുസ്തഫ|musthapha said...

എനിക്ക് വളരെ ഇഷ്ടമുള്ള മറ്റൊരു പാട്ടാണിത്...
വളരെ നന്നായി പാടിയിട്ടുണ്ട് ശിശുവേ!

പേരൊക്കെ ഒന്ന് മാറ്റാറായേക്കണു - ശൈശവം എന്നേ കടന്നിരിക്കുന്നു :)

July 12, 2007 at 1:00 AM  
Blogger സാജന്‍| SAJAN said...

ശിശു നന്നായി പാടിയിരിക്കുന്നു:)

July 12, 2007 at 2:40 AM  
Blogger കാളിയമ്പി said...

ശിശുഅണ്ണന്‍ വീണ്ടും ഗംഭീരമായി പാടിയിരിയ്ക്കുന്നു..ഇന്ന് മുഴുവന്‍ ഈ പാട്ടു തന്നെ..എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ടാണിത്..:)

വായിനോക്കിനടന്ന ഒരു പെങ്കൊച്ചിന്റെ ഇരട്ടപ്പേര്‍ സുന്ദരി എന്നായിരുന്നു..തുമ്പു കെട്ടിയ ചുരുള്‍മുടിയില്‍ തുളസിക്കതിര്‍ ചൂടുന്ന സ്വഭാവം കൊണ്ട് ഞാന്‍ തന്നെ സമ്മാനിച്ചതാണാ പേര്..അത് ഹിറ്റായി..അവളെന്റെ മുഖത്ത് നോക്കാതെയുമായി(അല്ലേലും ഒന്നു നോക്കിയവളുമാര്‍ പിന്നൊന്നൂടേ നോക്കൂലാരുന്നു.:).)

July 12, 2007 at 2:41 AM  
Blogger തറവാടി said...

ശിശൂ,

അദ്യമായണിവിടെ , നന്നായി പാടിയിറ്റുണ്ട്.
അഭിനന്ദനങ്ങള്‍.

July 12, 2007 at 4:29 AM  
Blogger G.MANU said...

mashe.ithu thakarththu..... gruhathurathwam kori nirachchu....atutha paatu poratte

July 12, 2007 at 4:33 AM  
Blogger ബഹുവ്രീഹി said...

ഓഫീസിലിരിക്കുമ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. ഇവിടെയെത്തി കേക്കാം ന്നു വിചാരിച്ചപ്പോ ആദ്യത്തെ സുന്ദരീ എന്ന വരി കഴിഞ്ഞ് സ്റ്റക്ക് ആവുണു.ഇറക്കുമതിയും പകുതിവച്ച് നിന്നു.
അതെന്താ? എന്തായാലും നാളെ ഇതു കേട്ടുകഴിഞ്ഞെ ഓഫീസില്‍ പോണുള്ളൂ. ബാകിയുള്ള കരോക്കെകള്‍ വീകെന്റില്‍ അയക്കാം മാഷെ.

July 12, 2007 at 8:42 AM  
Blogger വേണു venu said...

ശിശുവേ,
താങ്കളാണോ ശിശൂ. ഞാനിങ്ങനെ തുടങ്ങുന്ന ഒരു കമന്‍റു് താങ്കളുടെ അരങ്ങേറ്റ പോസ്റ്റില്‍ എഴുതിയിരുന്നു.
ഇന്നു് അഗ്രജനും,
ശൈശവം എന്നേ കടന്നിരിക്കുന്നു .
ശിശുഅണ്ണന്‍ എന്നു് അംബിയും.
അതുകൊണ്ടു് .?
സുരേഷെ,
പാട്ടിഷ്ടപ്പെട്ടു. എന്‍റെ ഇഷ്ട ഗാനങ്ങളിലെ ഒരു തുളസിക്കതിര്‍ തന്നെയാണിതു്. ആശംസകള്‍.:)

July 12, 2007 at 11:49 AM  
Blogger Sreejith Sadanand said...

nannay padi! sorry abhiprayam in not malayalam.

July 12, 2007 at 12:26 PM  
Blogger ബഹുവ്രീഹി said...

ശിശു മാഷെ..

പാട്ടു കേട്ടു. സുന്ദരം. ഇഷ്ടമായി. ക്ഖൊഡുഗൈ!

July 12, 2007 at 4:55 PM  
Blogger ശിശു said...

അഗ്രജോഗ്രജന്‍:) വളരെ നാളുകള്‍ക്ക് ശേഷം താങ്കള്‍ ശിശുവിനെ തേടിയെത്തി, അളവറ്റ സന്തോഷം, നന്ദി. ശൈശവം എന്നേ കടന്നിരിക്കുന്നു എന്ന തിരിച്ചറിവ് ഇതുവരെ അങ്ങട് വരുന്നില്ല ഗുരൊ, അതുകൊണ്ടാ ഈ പേരില്‍ തന്നെ തുടരുന്നത്. തന്നെയുമല്ല ഒരു പേരിലൊക്കെ എന്തിരിക്കുന്നു ഇല്ലെ?

സാജന്‍:) നന്ദി സുഹൃത്തെ, സന്തോഷം.

അംബി ഇളയതെ:) സന്തോഷം വീണ്ടും അനുഭവിക്കുന്നു. താങ്കള്‍ക്ക് ഇക്കുറി ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍. പിന്നെ എന്റെ പാട്ട് പണ്ടത്തെ വീരസ്മരണകളിലേക്ക് കൊണ്ടുപോയി ഇല്ലെ? കമന്റ് കലക്കി.

തറവാടി:) തറവാടി ആദ്യമല്ലല്ലൊ ഇവിടെ, കഴിഞ്ഞ പാട്ടില്‍ വന്നൊരു ചിരി സമ്മാനിച്ചിരുന്നല്ലൊ?, എങ്കിലും എന്തെങ്കിലും ഉരിയാടുന്നത് ഇക്കുറിയാണ്, മൌനം എറിഞ്ഞുടക്കുവാന്‍ എന്റെ പാട്ടിനായതില്‍ സന്തോഷിക്കുന്നു. നന്ദി.

ജി.മനു:) നന്ദി, മാഷെ. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന ഗാനങ്ങളാല്‍ സമ്പന്നമായ മലയാള ഗാനശാഖയില്‍ ശ്രദ്ധേയമായ ഒരുഗാനമാണിത്. തിരിച്ചറിഞ്ഞതില്‍ സന്തോഷം.

ബഹുവ്രീഹി:)സന്തോഷം മാഷെ, നല്ല പാട്ടുകാരനായ താങ്കള്‍ക്ക് എന്റെ പാട്ട് ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷിക്കുന്നു. കേള്‍ക്കാന്‍ കാണിച്ച സന്മനിസ്സിനു നന്ദി.

വേണു:) ഹഹഹ.. പേരിലെന്തിരിക്കുന്നു മാഷെ..
നിങ്ങളുടെയൊക്കെ ഈ നല്ലവാക്കുകള്‍ തന്നെ എന്റെ പേര് കുറെനേരത്തെങ്കിലും എന്നില്‍നിന്നും മാറ്റിനിര്‍ത്തുന്നു. അതുതന്നെ ധാരാളം. പാട്ടിഷ്ടമായെന്നറിയുന്നതില്‍ വളരെ സന്തോഷം, നന്ദി.

ശ്രീജിത്ത് സദാനന്ദ്:) സ്വാഗതം സുഹൃത്തെ, നന്ദി. സന്തോഷം തേടിപ്പിടിച്ച് വന്നെത്തി ഈ പാട്ട് കേട്ടതില്‍ അഭിനന്ദിച്ചതില്‍, വീണ്ടും വരിക.

പാട്ട് കേട്ടവര്‍ക്കെല്ലാം നന്ദി.

July 12, 2007 at 10:54 PM  
Blogger സാരംഗി said...

പാട്ടു കേട്ടു, മനോഹരമായി പാടിയിരിക്കുന്നു..
ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന ഒരു സിനിമയാണത്, ഈ പാട്ടും. നന്ദി സുരേഷ്.

July 12, 2007 at 10:55 PM  
Blogger Kiranz..!! said...

ശിശുവപ്പാ...ഒരിക്കല്‍ കൂടി പറയട്ടെ..ഹര്‍ഷബാഷ്പം പോലെ നന്നായിരിക്കുന്നു..സുന്ദരീ എന്ന തുടക്കവും ഉജ്വലമായിരിക്കുന്നു.പിന്നീടുള്ള ഭാഗങ്ങളില്‍ കരോക്കെയുടെ താളത്തിനനുപദമായി പാട്ടിനു ശ്രദ്ധക്കുറവ് കാണിച്ചില്ലേന്നു സംശയം തോന്നാം..!

July 12, 2007 at 11:43 PM  
Blogger Pramod.KM said...

നല്ല ഗാനം:)

July 12, 2007 at 11:51 PM  
Blogger ettukannan | എട്ടുകണ്ണന്‍ said...

ശിശുമാഷേ,
ഹര്‍ഷബാഷ്പത്തിനു ശേഷം, മനസ്സിനു സുഖം തന്നതീ സുന്ദരിയും തുളസിതളിരിലകളുമാണ്‌..

പാട്ടിലെ കുഴപ്പങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല... good effort

ശ്ശി ആയില്ലേ? ഇനിയൊരു കവിത ആയിക്കൂടെ? :)

ആയിക്കൂടെ? :)

July 13, 2007 at 12:35 AM  
Blogger ശിശു said...

സാരംഗി:)
കിരണ്‍സ്:)
പ്രമോദ്:)
എട്ടുകണ്ണന്‍:)

നന്ദി. സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും.

July 15, 2007 at 9:54 PM  
Blogger അഭിലാഷങ്ങള്‍ said...

നന്നായി പാടി..

‘കേരനിരകളാടും’ എന്ന പാട്ടിന് ഉണ്ടായിരുന്ന ‘സ്റ്റാര്‍ട്ടിങ്ങ് ട്രബ്‌ള്‍’ ഈ പാട്ടിലൂടെ പരിഹരിച്ചു.

എല്ലാ മാസവും മിനിമം ഒരു പാട്ട് പ്രതീക്ഷിച്ചോട്ടേ?

August 7, 2007 at 2:19 AM  
Blogger Unknown said...

ശിശു :)

നന്നായി പാടിയിരിക്കുന്നു.

അഭിനന്ദനങ്ങള്‍.....

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ആദ്യം പങ്കെടുത്ത ഒരു ക്യാമ്പില്‍ അവിടെയെത്തിയ മറ്റൊരു വിദ്യാര്‍ത്ഥി പാടുമ്പോളാണ് ഞാനീ ഗാനം ആദ്യമായി കേട്ടത്.

വീണ്ടുമിത് കേള്‍ക്കുമ്പോളൊക്കെ ഞാനതെല്ലാം ഓര്‍ക്കാറുണ്ട്.

ഇപ്പോള്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദി ശിശു....

August 7, 2007 at 2:46 AM  
Blogger മഴത്തുള്ളി said...

സുന്ദരിയും തകര്‍ത്തല്ലോ മാഷേ...........

ഇതും ഞാനെടുക്കുന്നു. പിന്നെ കേരനിരകള്‍ എന്നതും :)

November 6, 2007 at 2:29 PM  

Post a Comment

Subscribe to Post Comments [Atom]

<< Home