Friday, July 20, 2007

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍


മലയാളസിനിമയില്‍ ഒരു വന്‍ വിജയമായിരുന്നു മണിച്ചിത്രത്താഴ് എന്ന സിനിമ. മധു മുട്ടം എന്ന പ്രഗത്ഭനായ തിരക്കഥാകൃത്തിന്റെ കഴിവുകള്‍ ശരിക്കും ഉപയോഗിക്കപ്പെട്ട സിനിമയായിരുന്നു മണിച്ചിത്രത്താഴ് എന്ന സിനിമ. തമിഴും കടന്ന് ഇപ്പോള്‍ ഹിന്ദിയിലെത്തിനില്‍ക്കുന്നു ഈ സിനിമയുടെ പ്രശസ്തി. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരുവാനില്ലാരുമിന്നൊരുനാളും ഈ വഴിക്കറിയാമതെന്നാലുമിന്നും, ഒരു മുറൈ, പഴം തമിഴ് പാട്ടിഴയും എന്നീ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി എന്ന ഗാനമാണ് അപശ്രുതിയോടുകൂടി ഞാന്‍ പാടാന്‍ ശ്രമിച്ചത്. കേട്ടുനോക്കുക, അഭിപ്രായമറിയിക്കുക.

ഗാനരചന :- ബിച്ചു തിരുമല
സംഗീതം :- എം.ജി.രാധാകൃഷ്ണന്‍
ആലാപനം:- യേശുദാസ്.
ചിത്രം :- മണിച്ചിത്രത്താഴ്.

പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍









പാട്ടു ഇറക്കുമതി ചെയ്യേണ്ടവര്‍
ഇവിടെ
ഞെക്കിയിറക്കുക.

Labels: , ,

13 Comments:

Blogger ശിശു said...

പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി എന്ന ഗാനം. അപശ്രുതിയിലെ പുതിയ പോസ്റ്റ്. കേട്ടുനോക്കുക, അഭിപ്രായമറിയിക്കുക

July 19, 2007 at 10:49 PM  
Blogger ശ്രീ said...

ശിശുവേട്ടാ...
നന്നായി പാടിയിരിക്കുന്നു....
:)

July 19, 2007 at 11:04 PM  
Blogger vaalkashnam said...

നല്ല പാട്ട്‌, നല്ല ഫീലിംഗ്‌!

July 20, 2007 at 12:40 AM  
Blogger സാജന്‍| SAJAN said...

ഉം...............പോരാ, ശിശു..... ദാ‍സേട്ടന്‍ പാടിയത് പോലെ പറ്റിയില്ല...
തെറ്റിയത് എവിടെയാന്ന് മനസ്സിലായോ?(എനിക്ക് മനസ്സിലായില്ല അതാ ചോദിച്ചത്:)
................ എന്തായാലും ഞാനൊരു 60 മാര്‍ക്ക് തരാം ...........ബാക്കി ശ്രീക്കുട്ടന്‍ (ശ്രീകുമാര്‍) പറയട്ടെ:)
പി എസ്:‌(ഇപ്പൊ രണ്ട് ദിവസമായി യൂട്യൂബില്‍ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ കാണുന്നുണ്ട് അതിന്റെ ഹാങ്ങോവര്‍ ആണ് പതിയെ ,മാറിക്കൊള്ളും)

July 20, 2007 at 3:12 AM  
Blogger ഗുപ്തന്‍ said...

ശിശുവേ നന്നായി :)

July 20, 2007 at 4:14 AM  
Blogger ബഹുവ്രീഹി said...

SiSubhaay..

paaTTu kEttu. ishTamaayi. oru suggestion untaayirunnath kuracch reverb effect itaamaayirunnu ennathaan.

veetiletheett veentum viSadamaayi kekkanam. ith aappeesil pathukke pathukke kettittezhuthunna comment.

July 20, 2007 at 4:20 AM  
Blogger വേണു venu said...

Great.:)

July 21, 2007 at 1:29 AM  
Blogger മുക്കുവന്‍ said...

*നന്നായി പാടിയിരിക്കുന്നു....

അവിടെ, ഇവിടെ ചെറിയ ഒരു വശപിശകുണ്ടൊ എന്നൊരു സംശയം :) പാടൂ... ഞങ്ങള്‍ കമെന്റാലോ!

July 23, 2007 at 6:01 AM  
Blogger G.MANU said...

manOharam

July 24, 2007 at 2:49 AM  
Blogger തീക്കൊള്ളി said...

പഴം തമിഴ്‌ പാട്ടുമാത്രമല്ല, ഈ പാട്ടും ഇഴയും എന്ന് ഇതു കേട്ടപ്പോഴാണ്‌ മനസ്സിലായത്‌. പിന്നെ മലയാളം ബ്ലോഗിന്റെ ഇന്നത്തെ അവസ്ഥയില്‍, ഇത്‌, മുന്നിട്ടുതന്നെ നില്‍ക്കുന്നു എന്നു പറയാതെ വയ്യ.

പാട്ടുകള്‍ കൂടുതല്‍ നന്നായി പാടുവാന്‍ ആശംസകള്‍.

July 26, 2007 at 12:40 AM  
Blogger krish | കൃഷ് said...

പാട്ട് കേട്ടു. നന്നായിരിക്കുന്നു.

July 26, 2007 at 1:58 AM  
Blogger ettukannan | എട്ടുകണ്ണന്‍ said...

വരയ്ക്കാനറിയാത്ത ഒരാള്‍ വരയ്ക്കുന്ന ആന, ഒരു യഥാര്‍ത്ഥ ആനരൂപത്തോടു സാമ്യമില്ലെങ്കില്‍പോലും അത്‌ അയാളുടെ ആനയാണ്‌ .. അയാള്‍ വരച്ച ആന അയാളുടെ കഴിവിന്റെ പരമാവധിയാണ്‌.. അതില്‍ അയാള്‍ക്ക്‌ അഭിമാനിയ്ക്കാം.. അതു മറ്റുള്ളവരുടെ പോലെയോ, അവര്‍ കണ്ട ആനയെപോലെയോ ആവണമെന്നില്ല...

ശിശു, എട്ടുകാലി വലകെട്ടുന്ന വ്യഗ്രതയോടെ ശ്രമിച്ചുകൊണ്ടേയിരിയ്ക്കുക...

:) ആശംസകള്‍!

July 26, 2007 at 3:35 AM  
Blogger Kiranz..!! said...

മാഷേ..നല്ല ധീരമായ ഒരു പരിശ്രമം തന്നെ ആയിരുന്നു എന്ന് പറയാതെ വയ്യ,നല്ലൊരു ടഫ് സോങ്ങാണ്,താങ്കളുടെതായ ശൈലിയില്‍ പാടിയിരിക്കുന്നു,ആഹിരി രാഗം ആണ് ഇത് പാടിയാല്‍ എന്തെങ്കിലും വല്ലാത്തത് സംഭവിക്കുമെന്നൊക്കെ ആണ് വയ്പ്..അത് ശരിയാണോ മാഷേ..ഈ പാട്ടിനു ശേഷം ആളെക്കാണാനില്ലല്ല്..:))

August 4, 2007 at 1:06 PM  

Post a Comment

Subscribe to Post Comments [Atom]

<< Home