Friday, July 20, 2007

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍


മലയാളസിനിമയില്‍ ഒരു വന്‍ വിജയമായിരുന്നു മണിച്ചിത്രത്താഴ് എന്ന സിനിമ. മധു മുട്ടം എന്ന പ്രഗത്ഭനായ തിരക്കഥാകൃത്തിന്റെ കഴിവുകള്‍ ശരിക്കും ഉപയോഗിക്കപ്പെട്ട സിനിമയായിരുന്നു മണിച്ചിത്രത്താഴ് എന്ന സിനിമ. തമിഴും കടന്ന് ഇപ്പോള്‍ ഹിന്ദിയിലെത്തിനില്‍ക്കുന്നു ഈ സിനിമയുടെ പ്രശസ്തി. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരുവാനില്ലാരുമിന്നൊരുനാളും ഈ വഴിക്കറിയാമതെന്നാലുമിന്നും, ഒരു മുറൈ, പഴം തമിഴ് പാട്ടിഴയും എന്നീ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി എന്ന ഗാനമാണ് അപശ്രുതിയോടുകൂടി ഞാന്‍ പാടാന്‍ ശ്രമിച്ചത്. കേട്ടുനോക്കുക, അഭിപ്രായമറിയിക്കുക.

ഗാനരചന :- ബിച്ചു തിരുമല
സംഗീതം :- എം.ജി.രാധാകൃഷ്ണന്‍
ആലാപനം:- യേശുദാസ്.
ചിത്രം :- മണിച്ചിത്രത്താഴ്.

പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍









പാട്ടു ഇറക്കുമതി ചെയ്യേണ്ടവര്‍
ഇവിടെ
ഞെക്കിയിറക്കുക.

Labels: , ,