പാതിരാപ്പുള്ളുണര്‍ന്നു പരല്‍മുല്ല കാടുണര്‍ന്നു.
ഞാന്‍ എന്നും കേള്‍ക്കുന്ന, എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു എന്നത്. ഇത് കേള്‍ക്കുന്ന ഓരോ നിമിഷവും ഞാനേതൊ ഉത്സവപ്പറമ്പില്‍ നില്ക്കുന്ന പ്രതീതിയാണനുഭവിക്കുന്നത്. തീവ്രമായ പ്രണയം മനസ്സില്ക്കൊണ്ടുനടന്നിരുന്നപ്പോള് ഏറ്റവും കൂടുതല്‍ ആസ്വാദ്യകരമായി തോന്നിയിരുന്നു ഇതിന്റെ വരികളും സംഗീതവും. ഇപ്പോഴും എല്ലാ രാത്രിയിലും ഞാനീ ഗാനം കേട്ട് കിടക്കാറുണ്ട്.
എന്റെവക അപശ്രുതിയാകുമ്പോള് ഗാനത്തിന്റെ വൈകാരികതക്ക് കോട്ടം സംഭവിച്ചെങ്കില്‍ മാപ്പ്. എന്ത് ചെയ്യാം ഇത്രയൊക്കെയേ കഴിയുന്നുള്ളൂ (എന്നാ പിന്നങ്ങ് നിര്‍ത്തിക്കൂടെ പരിപാടി?) ക്ഷമിക്ക സഹോദരാ അതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാ!!
ഗാനരചന :- ഗിരീഷ് പുത്തഞ്ചേരി
സംഗീതം :- ജോണ്സണ്.
ആലാപനം:- യേശുദാസ്
ചിത്രം :- ഈ പുഴയും കടന്ന്.
പാതിരാ പുള്ളുണര്‍ന്നു പരല്‍മുല്ല കാടുണര്‍ന്നു..
പാട്ട് ഡൌണ്‍ലോഡ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ക്ലിക്കാം.