Friday, July 20, 2007

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍


മലയാളസിനിമയില്‍ ഒരു വന്‍ വിജയമായിരുന്നു മണിച്ചിത്രത്താഴ് എന്ന സിനിമ. മധു മുട്ടം എന്ന പ്രഗത്ഭനായ തിരക്കഥാകൃത്തിന്റെ കഴിവുകള്‍ ശരിക്കും ഉപയോഗിക്കപ്പെട്ട സിനിമയായിരുന്നു മണിച്ചിത്രത്താഴ് എന്ന സിനിമ. തമിഴും കടന്ന് ഇപ്പോള്‍ ഹിന്ദിയിലെത്തിനില്‍ക്കുന്നു ഈ സിനിമയുടെ പ്രശസ്തി. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരുവാനില്ലാരുമിന്നൊരുനാളും ഈ വഴിക്കറിയാമതെന്നാലുമിന്നും, ഒരു മുറൈ, പഴം തമിഴ് പാട്ടിഴയും എന്നീ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി എന്ന ഗാനമാണ് അപശ്രുതിയോടുകൂടി ഞാന്‍ പാടാന്‍ ശ്രമിച്ചത്. കേട്ടുനോക്കുക, അഭിപ്രായമറിയിക്കുക.

ഗാനരചന :- ബിച്ചു തിരുമല
സംഗീതം :- എം.ജി.രാധാകൃഷ്ണന്‍
ആലാപനം:- യേശുദാസ്.
ചിത്രം :- മണിച്ചിത്രത്താഴ്.

പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍









പാട്ടു ഇറക്കുമതി ചെയ്യേണ്ടവര്‍
ഇവിടെ
ഞെക്കിയിറക്കുക.

Labels: , ,

Thursday, July 12, 2007

സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍..


ദേവരാജന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച “ശാലിനി എന്റെ കൂട്ടുകാരി“ എന്ന ചിത്രത്തിലെ വളരെ പ്രശസ്തമായ ഒരു ഗാനമാണ് അപശ്രുതിയുടെ അകമ്പടിയോടെ ഞാന്‍ പാടുന്നത്. ‘സുന്ദരീ‍... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍, തുളസിത്തളിരില ചൂടി‘ എന്നുതുടങ്ങുന്ന ഗാനം.

ഗാനരചന:- എം.ഡി.രാജേന്ദ്രന്‍.
സംഗീതം :- ദേവരാജന്‍ മാസ്റ്റര്‍.
പാടിയത്:- യേശുദാസ്.
ചിത്രം :- ശാലിനി എന്റെ കൂട്ടുകാരി.

സുന്ദരീ... നിന്‍ തുമ്പു കെട്ടിയിട്ട|Sundharee nin thumbu kettiyitta









ഡൌണ്‍ലോഡ് ചെയ്യേണ്ടവര്‍
ഇവിടെ
ഞെക്കുക.

Labels: , , ,

Thursday, July 5, 2007

പിരിയാന്‍ വയ്യ മോളെ...പക്ഷെ (കവിത ചൊല്ലല്‍)


അപശ്രുതിയില്‍ ഒരു കവിത കൂടി.. ശ്രീ ജി.മനുവിന്റെ “പിരിയാന്‍ വയ്യ മോളെ...പക്ഷെ“ എന്ന കവിത. ഇത് ജീവിത രേഖകള്‍ എന്ന ബ്ലോഗില്‍ വന്നതാണ്. വായിക്കാത്തവര്‍ക്ക് ഇവിടെ നിന്നും വായിക്കാം.

സ്വന്തം മകളെ റെയില്‍‌വേ സ്റ്റേഷനില്‍ പിരിയുന്ന ഒരു പ്രവാസിയായ അച്ഛനെയാണ് കവി പകര്‍ത്തിയിരിക്കുന്നത്. പിരിയുന്നവേളയിലെ മകളുടെ പരിഭവങ്ങളും അച്ഛന്റെ ഉപദേശങ്ങളും ശ്രീ മനു വളരെ ഹൃദ്യമായി എഴുതിയിരിക്കുന്നു.
“കാലത്തെയെഴുന്നെറ്റു കോലായില്‍ വരും കൊച്ചു
കുരുവിപ്പെണ്ണിനേയും സ്നേഹിക്കാന്‍ പടിക്കണേ..”
എന്ന വരികളിലെത്തുമ്പോള്‍ കണ്ണുനിറഞ്ഞുപോകുന്നു.വിഷാദം മുറ്റിനില്‍ക്കുന്ന ഇതിന്റെ സ്ഥായീ ഭാവത്തോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞൊ എന്നത് കേള്‍വിക്കാര്‍ക്ക് വിടുന്നു.

കഴിഞ്ഞകവിതാലാപനത്തിലെ ചില ഈണങ്ങള്‍ ഇതിലും കടന്ന് കൂടിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ക്ഷമ നശിച്ചതിനാല്‍ തിരുത്തുവാന്‍ മുതിര്‍ന്നില്ല. അഭിപ്രായമറിയിക്കുക.

കുളിര്‍ക്കാറ്റിളക്കും നിന്‍|kulirkaatiLakkum nin










പ്ലെയര്‍ കേള്‍ക്കാന്‍ കഴിയാത്തവര്‍
ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.

Labels: , ,