Sunday, October 19, 2008

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.


ഏകദേശം ഒരു വര്‍ഷത്തിനുശേഷം അപശ്രുതിയിലൊരു പാട്ട്.. ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നചിത്രത്തിലെ മനോഹരമായ ഒരു ഗാനം. ഞാന്‍ കൈവക്കുമ്പോള്‍ അതിന്റെ മനോഹാരിതക്ക് കോട്ടം വരുമെന്നത് സ്വാഭാവികമാണല്ലൊ? അതുകൊണ്ട് ക്ഷമയോടെ കേള്‍ക്കുമെന്ന് കരുതട്ടെ!.. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

ചിത്രം :- ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
ഗാനരചന :- ഓ.എന്‍.വി.കുറുപ്പ്.
സംഗീതം :- ജോണ്‍സണ്‍ മാസറ്റര്‍.
ആലാപനം :- യേശുദാസ്.

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.



പാട്ടുഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.

Labels: ,

21 Comments:

Blogger ശിശു said...

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.
ഏകദേശം ഒരു വര്‍ഷത്തിനുശേഷം അപശ്രുതിയിലൊരു പാട്ട്.. ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നചിത്രത്തിലെ മനോഹരമായ ഒരു ഗാനം.

October 19, 2008 at 11:36 PM  
Blogger അശ്വതി/Aswathy said...

അപശ്രുതി എന്ന് ആരാ പറഞ്ഞതു ...
എവിടെയോ മറന്നു കിടന്ന വരികള്‍ ഓ ര്മ്മിപ്പിചത്തിനു നന്ദി...

October 20, 2008 at 12:18 AM  
Blogger krish | കൃഷ് said...

പാട്ട് കേട്ടു. കൊള്ളാം. സംഗതികളൊക്കെയുണ്ട്.



(ഇതെന്താ വര്‍ഷത്തിലൊരിക്കലുള്ള പരിപാടിയാ?)

October 20, 2008 at 1:12 AM  
Blogger [ nardnahc hsemus ] said...

നന്നായി!
ഒരു വര്‍ഷം പ്രാക്റ്റീസ് ചെയ്തതിനു ഗുണമുണ്ടായി!!!

:)

October 20, 2008 at 1:42 AM  
Blogger Kiranz..!! said...

കൊള്ളാല്ലോ വീഡിയോൺ..വീണ്ടും തട്ടകത്തിൽ തിരിച്ചെത്തിയതിൽ സന്തോഷ് കുമാറിനെ അയക്കുന്നു..!

പാട്ട് കൊള്ളാം..! ഇച്ചരെ സ്ലോ ആയാ ?

അതു പോട്ടെ..ആയർപെൺ കിടാവോ അതോ ആയപ്പെൺകിടാവോ.വരികൾ തിരുത്തുണ്ടെങ്കിൽ ഇവിടേമങ്ങു തിരുത്താർന്നു..!

എന്തോന്നാണീ ആയർപെൺ കിടാവ് ?

October 20, 2008 at 1:46 AM  
Blogger ശ്രീ said...

കുറേ നാളുകള്‍ക്കു ശേഷമാണെങ്കിലും വരവു മോശമായില്ല മാഷേ
:)

October 20, 2008 at 3:15 AM  
Blogger The Common Man | പ്രാരബ്ധം said...

ശിശൂ.... റൊമ്പ നല്ല ഇരുന്ത്‌... റൊമ്പ നല്ല ഫീല്‍ ഇറുന്ത്‌.... നീങ്ക നല്ല കോണ്‍ഫിഡന്റാ പെര്‍ഫോം കൊടുത്തത്‌... ഇവങ്കെയെല്ലാം സൊന്നമാതിരി അങ്കൈങ്കയെല്ലാം സംഗതി കൊഞ്ച പ്രോബ്ലം ഇരുന്ത്‌..ആനാലും റ്റോട്ടലി സൂപ്പര്‍!!

October 20, 2008 at 3:21 AM  
Blogger എതിരന്‍ കതിരവന്‍ said...

aayar peN=yadukulam girl, milk maid of GOkulam.

as in "thaayE yazOdaa unthan aayar kulaththudiththa maayan gOpaalakrishnan cheyyum jaalaththe kELeTi....."

October 20, 2008 at 7:53 AM  
Blogger കാളിയമ്പി said...

എന്റെ ശിശു അണ്ണാ..
എത്രനേരമായ് ഞാന്‍ കത്തുകാത്തിരുന്നൂ..
ഒന്നിങ്ങു കേള്‍ക്കുവാന്‍ ഈ ഗാനം:)

എന്താ പാട്ട് !!!നന്നായിട്ടുണ്ട്.

ഇതൊരു പഞ്ചവത്സര പദ്ധതിയായിട്ടൊന്നും പറ്റില്ല. ചുരുങ്ങിയത് മാസത്തിലൊരു പാട്ട് വച്ച് പാടിക്കോണം..ഹും..:)

October 20, 2008 at 11:25 AM  
Blogger സാജന്‍| SAJAN said...

ശിശു പാട്ട് കേട്ടു നന്നായിട്ടുണ്ട്, വീണ്ടും എത്തിയല്ലൊ സന്തോഷം ഇടയ്ക്കൊക്കെ നല്ലപാട്ടൊക്കെ പാടിയിടൂ , കേള്‍ക്കാന്‍ ഞങ്ങള്‍ റെഡി:)

October 20, 2008 at 11:19 PM  
Blogger ശിശു said...

അശ്വതി.) സന്തോഷം വന്നതില്‍ പാട്ട് കേട്ടതില്‍. ഇഷ്ടപ്പെട്ടെന്നറിഞ്ഞതിലും വളരെ സന്തോഷം.

ക്രിഷ്) സംഗതികളൊക്കെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.. ഷഡ്ജം ഇട്ടിരുന്നില്ല, മാഷ് അത് കണ്ടുപിടിച്ചില്ലല്ലൊ?? ഹഹ
സുമേഷ്) തല തിരിഞ്ഞ സുമേഷ്.. സത്യം മാത്രമേ പറയാവൂ മാഷെ എപ്പോഴും എല്ലായിടവും. ഇക്കുറി ക്ഷമിച്ചിരിക്കുന്നു. മേലാല്‍..
കിരണ്‍ ഭായി) സന്തോഷ ഹെ.. ആപ്കൊ ദേഖ്കര്‍.
വരികളില്‍ ആയര്‍പെണ്‍കിടാവ് എന്നുതന്നെ ആകാനാണ് സാധ്യത.. എതിരന്‍ മാഷ് പറഞ്ഞത് പോലെ യദുകുല സ്ത്രീ എന്ന് അര്‍ത്ഥം വരും. അതാണല്ലൊ അവിടെ യോജിക്കുക.
ശ്രീ:) വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷം സഖാവെ.. പാട്ട് കേട്ടതില്‍ അതിലും കൂടുതല്‍.
പ്രാരാബ്ദം:) നല്ല പേരു കേട്ടൊ, റൊമ്പ സന്തോഷം ഇറുക്ക്, ഉനക്ക് പിടിച്ചതില്‍ പെരുത്ത് സന്തോഷ് മാധവ് ഹെ. വീണ്ടും സന്ദിപ്പേന്‍ അതുവരേക്കും വണക്ക് ഹെ.

എതിരന്‍ മാഷെ:) സന്തോഷം വന്നതില്‍, വാക്കിന്റെ അര്‍ത്ഥം വിശദീകരിച്ചതില്‍. പാട്ടിനെപ്പറ്റി ഒന്നും പറഞ്ഞില്ല!
അംബി)സന്തോഷം വന്നതില്‍, പാട്ട് കേട്ടതില്‍.. ഒരുപാട് നാളുകള്‍ക്ക് ശേഷം ഇങ്ങനെയെങ്കിലും കാണാന്‍ കഴിയുന്നതില്‍ സന്തോഷം ഉണ്ട്..വീണ്ടും ശ്രമിക്കാം..
സാജന്‍:) സന്തോഷം പാട്ട് കേട്ടതില്‍.. ബോറടിപ്പിച്ചില്ലല്ലൊ ഇല്ലെ?,

October 21, 2008 at 12:50 AM  
Blogger എതിരന്‍ കതിരവന്‍ said...

നേരത്തെ പാട്ടുകേള്‍ക്കാന്‍ പറ്റിയില്ല. (ആ കുന്ത്രാണ്ടം വര്‍ക്ക് ചെയ്തില്ല).
ആള് ശിശുവാണെങ്കിലും ഒന്നാന്തരം ആഴവും മുഴക്കവുമുള്ള ശബ്ദം. സ്ഫുടതയുമുണ്ട്. പക്ഷെ കൊല്ലത്തിലൊരിക്കലൊക്കെ പാടിയാല്‍ അതിനു പൂര്‍ണത വരുമോ?

ചരണത്തിന്റെ രണ്ടാം ഭാഗങ്ങള്‍ ഒന്നാന്തരമാക്കി- “ആയര്‍പ്പെണ്‍....‘ ഉം ‘ആരോരുമറിയാത്തൊരാല്‍മാവില്‍....‘ഒക്കെ.

തുടങ്ങിയപ്പോള്‍ ഒന്നു പതറിയോ? ‘ഒതുക്കി‘യിലെ ‘തു’ ഉം ‘കുടന്ന’ യിലെ ‘ട’യും ശ്രുതിയില്‍ത്തന്നെയായിരുന്നോ? ‘തൊട്ടുണര്‍ത്തി’?പിന്നെ ഇതേ പല്ലവി പാടിയപ്പോള്‍ ഈ പ്രശ്നം അത്ര കണ്ടില്ല.

October 21, 2008 at 7:02 PM  
Blogger എതിരന്‍ കതിരവന്‍ said...

നേരത്തെ പാടിയ എല്ലാ പാട്ടുകളും കേട്ടു. ‘പാതിരാപ്പുള്ളുണര്‍ന്നു....” ആണു എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ‘അപശ്രുതി’ തീരെയില്ല.
‘സുന്ദരീ...’യില്‍ ശ്രദ്ധ പാളിപ്പോയോ?
പലതിന്റേയും തുടക്കത്തില്‍ ഒരു പ്രശ്നം. നെര്‍വസ് ആകുന്നതാണോ?
ഒരു കാര്യം സമ്മതിക്കണം.ഒന്നാന്തരം ശബ്ദം.

October 21, 2008 at 7:22 PM  
Blogger മാണിക്യം said...

ശിശു !
നല്ല പാട്ട് .ഇരുന്ന് കേള്‍‌ക്കാന്‍ പറ്റിയവ.
ഞാന്‍ എന്റെ ഫേവറിറ്റ്‌‌സില്‍ ചേര്‍ത്തു , മുടക്കമില്ലാതെ പാടിയിടണെ.
ആശംസകള്‍

October 21, 2008 at 7:47 PM  
Blogger കുഞ്ഞന്‍ said...

ശിശു ജി..

പാട്ട് സുഖകരമായിരുന്നു.

പിന്നെ ചെറിയൊരു ഓഫ്..

എതിരന്‍‌ജീ..അല്ല മാഷെ, പാചക പോസ്റ്റില്‍ പോയാല്‍ അവിടെയും പ്രാഗല്‍ഭ്യം കാണാം, പാട്ട് പോസ്റ്റില്‍ പോയാല്‍ അവിടേയും, സയന്‍സ് പോസ്റ്റില്‍ പോയാല്‍ അവിടെയും കാണാം, അങ്ങിനെ എവിടെയൊക്കെ നോക്കിയാലും അവിടെയൊക്കെ അറിവിന്റെ വെളിച്ചം കാണുന്നു. ആയതിനാല്‍ ഒരു വലിയ സലാം തരുന്നു കൂടാതെ ഈ കഴിവിനു മുന്നില്‍ നമിക്കുന്നു.

October 21, 2008 at 9:20 PM  
Blogger ശിശു said...

എതിരന്‍ ജി:) വീണ്ടും വന്ന് പാട്ട് കേട്ടതിലും വിശദമായി വിലയിരുത്തിയതിലും അളവറ്റ സന്തോഷം. ശരിയാണ് തുടക്കത്തിലെ ഇത്തിരി പ്രശ്നങ്ങള്‍ മനസ്സിലായിരുന്നു. ക്ഷമയില്ലായ്മയാണ് വീണ്ടും ഒന്ന് പാടിനോക്കാന്‍ കഴിയാതിരുന്നത്. ക്ഷമിക്കുക. പാതിരാ പുള്ളുണര്‍ന്നൂ എനിക്കും ഇഷ്ടപ്പെട്ടത് തന്നെ.. നന്ദി. താങ്കളുടെ അറിവിന്റെ മുന്നില്‍ നമിക്കുന്നു.

മാണിക്യം:) പെരുത്ത് സന്തോഷം.. വീണ്ടും ശ്രമിക്കാം. നന്ദി.

കുഞ്ഞന്‍:) സന്തോഷം, നന്ദി. അതെ മാഷെ ഞാനും എതിരന്‍ മാഷിന്റെ അറിവിന്റെ മുന്നില്‍ നമിച്ചു കഴിഞ്ഞു.. താങ്കളുടെ സലാം അദ്ദേഹം സ്വീകരിച്ചിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.
പാട്ട് കേട്ട എല്ലാവര്‍ക്കും നന്ദി.

October 22, 2008 at 3:36 AM  
Blogger Suresh ♫ സുരേഷ് said...

നന്നായിരിക്കുന്നു :).. ആദ്യമായാണ് ഞാന്‍ ഇങ്ങു വരുന്നത് .. ഇനി സ്ഥിരമാക്കിയേക്കാം :)..

അഭിനന്ദനങ്ങള്‍ !!!

October 22, 2008 at 10:04 AM  
Blogger Anil cheleri kumaran said...

എങ്ങനെയാണിഷ്ട ഇത്തരം നൊസ്റ്റാജിക് ഗാനങ്ങള്‍ മാത്രം കണ്ടെടുക്കുന്നത്!

October 23, 2008 at 8:46 PM  
Blogger ശിശു said...

സുരേഷ്, അപശ്രുതി കേള്‍ക്കാ‍നെത്തിയതില്‍ സന്തോഷമുണ്ട്, അതെ വരണം വല്ലപ്പോഴും ഇതുവഴി, നന്ദി.

കുമാ‍രന്‍:) നന്ദി സുഹൃത്തെ, പാട്ട് കേട്ടതില്‍.. അതൊക്കെ അങ്ങ് നടക്കുന്നു എന്ന് മാത്രം.. ഒരു കാലത്തെ ഹിറ്റ് ഗാനങ്ങളല്ലെ ഇതൊക്കെ, അതുകൊണ്ടുതന്നെ സെലക്ഷന്‍ എളുപ്പം.

October 23, 2008 at 10:12 PM  
Blogger മാനസ said...

കൊള്ളാട്ടോ.....:}

April 11, 2009 at 12:54 PM  
Blogger Unknown said...

യദുകുല പെൺകുട്ടി

May 1, 2019 at 9:04 AM  

Post a Comment

Subscribe to Post Comments [Atom]

<< Home