Sunday, August 5, 2007

പാതിരാപ്പുള്ളുണര്‍ന്നു പര‍ല്‍മുല്ല കാടുണര്‍ന്നു.ഞാന്‍ എന്നും കേള്‍ക്കുന്ന, എനിക്കേറ്റവും പ്രിയപ്പെട്ട ഒരു ഗാനമാണ് പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു എന്നത്. ഇത് കേള്‍ക്കുന്ന ഓരോ നിമിഷവും ഞാനേതൊ ഉത്സവപ്പറമ്പില്‍ നില്‍ക്കുന്ന പ്രതീതിയാണനുഭവിക്കുന്നത്. തീവ്രമായ പ്രണയം മനസ്സില്‍ക്കൊണ്ടുനടന്നിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആസ്വാദ്യകരമായി തോന്നിയിരുന്നു ഇതിന്റെ വരികളും സംഗീതവും. ഇപ്പോഴും എല്ലാ രാത്രിയിലും ഞാനീ ഗാനം കേട്ട് കിടക്കാറുണ്ട്.

എന്റെവക അപശ്രുതിയാകുമ്പോള്‍ ഗാനത്തിന്റെ വൈകാരികതക്ക് കോട്ടം സംഭവിച്ചെങ്കില്‍ മാപ്പ്. എന്ത് ചെയ്യാം ഇത്രയൊക്കെയേ കഴിയുന്നുള്ളൂ (എന്നാ പിന്നങ്ങ് നിര്‍ത്തിക്കൂടെ പരിപാടി?) ക്ഷമിക്ക സഹോദരാ അതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാ!!

ഗാനരചന :- ഗിരീഷ് പുത്തഞ്ചേരി
സംഗീതം :- ജോണ്‍സണ്‍.
ആലാപനം:- യേശുദാസ്
ചിത്രം :- ഈ പുഴയും കടന്ന്.

പാതിരാ പുള്ളുണര്‍ന്നു പരല്‍മുല്ല കാടുണര്‍ന്നു..
പാട്ട് ഡൌണ്‍ലോഡ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ക്ലിക്കാം.

Labels: , ,

22 Comments:

Blogger ശിശു said...

പാതിരാ പുള്ളുണര്‍ന്നു.. പരല്‍ മുല്ലക്കാടുണര്‍ന്നു, പാഴ്മുളം കൂട്ടിലെ കാറ്റുണര്‍ന്നു.

അപശ്രുതിയില്‍ ഒരു പാട്ട് പോസ്റ്റ്.

അഭിപ്രായമറിയിക്കുക.

August 5, 2007 at 10:58 PM  
Blogger Kiranz..!! said...

വൌ..മിസ്റ്റര്‍ പെരേര..സംഗതികളൊക്കെ കൃത്യമായി ഇങ്ങ് പോന്നിട്ടുണ്ട്,ആദ്യത്തെ ഹമ്മിംഗുള്‍പ്പടെ വിറപ്പിക്കേണ്ട സ്ഥലങ്ങളോക്കെ വളരെ അച്ചടക്കത്തോടെ പാടി,ആസ്വദിച്ചു..!

August 6, 2007 at 12:08 AM  
Blogger കൃഷ്‌ | krish said...

പാട്ട് ഡൌണ്‍‌ലോഡ് ചെയ്തു. കേട്ടിട്ട് അഭിപ്രായം പറയാം.

August 6, 2007 at 1:23 AM  
Blogger ശ്രീ said...

:)

August 6, 2007 at 1:44 AM  
Blogger ഇത്തിരിവെട്ടം said...

ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്...

August 6, 2007 at 1:53 AM  
Blogger പൊതുവാള് said...

ശിശു:)

വളരെ നന്നായി പാടിയിരിക്കുന്നു.

August 6, 2007 at 1:57 AM  
Blogger G.manu said...

ithum kalakki

August 6, 2007 at 3:03 AM  
Blogger SAJAN | സാജന്‍ said...

ശിശു, പാട്ട് കേട്ടു, മനോഹരമായിരിക്കുന്നു, എനിക്കും ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്നാണിത്:)

August 6, 2007 at 3:12 AM  
Blogger ബഹുവ്രീഹി=bahuvreehi said...

ശിശുഭായി,
പാട്ടു കേട്ടു. നന്നായിട്ടുണ്ട്. ഇഷ്ടമായി.

(ദെങ്ങനെ ഇത്ര കിളിയറായി റെകോര്‍ഡ് ചെയ്യ്യുണുഷ്ടാ?)

August 6, 2007 at 8:49 AM  
Blogger സാരംഗി said...

കേട്ടു. വളരെ നന്നായിട്ടുണ്ട്. ബഹു മാഷ് പറഞ്ഞതുപോലെ നല്ല കിളിയര്‍..

August 6, 2007 at 12:38 PM  
Blogger Sushma Praveen said...

Nannayitundu... Really enjoyed :).

August 6, 2007 at 5:49 PM  
Blogger എതിരന്‍ കതിരവന്‍ said...

ഹൊ ഹൊ ഹൊ...

ആ “കാറ്റുണര്‍ന്നൂ..” എന്നുള്ളതിലെ “ന്നൂ” ന് തന്നെ കൊടുക്കണം കാശ്!
ശബ്ദത്തില്‍ ഭയങ്കര ഗാംഭീര്യം സ്വതവേയുള്ളതുകൊണ്ട് ഇതൊക്കെ പാടുമ്പോള്‍ സ്വല്പം “ലളിത“മാക്കിയാല്‍...
“മുരളിക” യില്‍ സ്വല്പം പ്രശ്നം വന്നോ? സാരമില്ല.

അപശ്രുതിയെന്നെ പേര്‍ മാറ്റാറായില്ലേ?

August 6, 2007 at 7:34 PM  
Blogger വേണു venu said...

സുരേഷേ നന്നായി പാടിയിരിക്കുന്നു.
എനിക്കിഷ്ടപ്പെട്ട ഗാനങ്ങളില്‍‍ ഒന്നു്.
ഭംഗിയുള്ള വരികള്‍‍ , ജന്മദത്തമായ ആ നല്ല ശബ്ദത്തില്‍‍ മനോഹരമായി ആലപിച്ചിരിക്കുന്നു.:)

August 6, 2007 at 8:50 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ ശിശു,
പാട്ട് ഡണ്ലോഡിക്കൊണ്ടിരിക്കുന്നു. കേട്ടിട്ട് വിശദമായെഴുതാം.

"പച്ചപ്പനംകിളിത്തത്തേ നിന്റെ ചിത്തത്തിലാരാണു പെണ്ണേ"
എന്ന ,യേശുദാസു പാടിയ ഒരു പഴയ പാട്ടുണ്ട് ,അതൊന്നു പാടാമോ?

August 6, 2007 at 9:11 PM  
Blogger ശിശു said...

ഹോ... കുറച്ചുനാളുകള്‍ക്ക് ശേഷം ഒരുപാട്ടെങ്കിലും എല്ലാവര്‍ക്കും ഇഷ്ടമായെന്നറിയുന്നതില്‍ അളവറ്റ സന്തോഷം.. ഇപ്പോള്‍ സംതൃപ്തി തോന്നുന്നു.

കിരണ്‍ ഡിസൂസാ..കൈനീട്ടം കലക്കിയിട്ടുണ്ട് കേട്ടൊ.. മുതലക്കുഞ്ഞുങ്ങള്‍ വിശന്നുകിടക്കുകയാണ്.. അവയ്ക്ക് തീറ്റ?? ഡിഷും ഡിഷും ഡാങ്ക്യൂസ്.

ക്രിഷ്:) ഡൌണ്‍ലോഡിയത് കേട്ടുവോ, അഭിപ്രായം അറിയിക്കൂ..മുരളികയൂതി ഞാന്‍ നില്‍പ്പൂ...ട്ടൊ.

ശ്രീ:) ഒരു വെറും ചിരി?? ഒരു തെറിയെങ്കിലും??
പ്ലീസ്...

ഇത്തിരീ:) നമോവാകം.. ശിശുവിനെ തേടിയെത്തിയതില്‍ നന്ദി.നന്ദി. കേട്ടതിനു ശേഷം അഭിപ്രായം അറിയിക്കുക ഗുരോ..

പൊതുവാള്‍:) നന്ദി.. സുസ്വാഗതം.. ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

മനുജി:) അപ്പൊ ഇതും കലക്കികളഞ്ഞൊ?.. നന്ദി. അപശ്രുതിക്ക് കാതോര്‍ത്തിരിക്കുന്നതില്‍..

സാജന്‍:) ഇതേപാട്ട് താങ്കളുടേയും ഇഷ്ടഗാനമാണെന്നറിയുന്നതില്‍ സന്തോഷം.. ആരും ഇഷ്ടപ്പെടുന്ന ഗാനമാണിതെന്നാണെന്റെ അഭിപ്രായം. അത്ര ഹൃദ്യമാണിതിന്റെ സംഗീതം. ജോണ്‍സണ്‍ മാഷിനെ നമിക്കാം, ഇല്ലെ.. നന്ദി. അഭിപ്രായം അറിയിച്ചതില്‍.

ബഹുവ്രീഹി:) സന്തോഷം സുഹൃത്തെ.. ഇഷ്ടമായെന്നറിയുന്നതില്‍ വളരെ വളരെ സന്തോഷം. പാട്ട് പാടുന്ന ഒരാള്‍ക്ക് ഇഷ്ടമായി എന്നറിയുക വളരെ സന്തോഷം ഉളവാക്കുന്ന കാര്യമാണ്.. എന്റെ റിക്കോഡിംഗ് രീതികള്‍ ഞാന്‍ വിശദമായി വിവരിച്ചിരുന്നല്ലൊ.. ഇനി പറ്റുമെങ്കില്‍ നാട്ടില്‍ വെച്ച് സന്ധിച്ചാല്‍ അപ്പോള്‍ വിവരിക്കാം എന്താ??

സാരംഗി:) നന്ദി ചേച്ചി.. ഇഷ്ടമായെന്നറിഞ്ഞതിലും പാട്ട് കേള്‍ക്കാനെത്തിയതിലും. സന്തോഷം.

സുഷമ പ്രവീണ്‍:) വളരെവളരെ സന്തോഷം.. ആദ്യമായാണ് എന്റെ ഒരു ഗാനം കുഴപ്പമൊന്നും ചൂണ്ടിക്കാട്ടാതെ തന്നെ ഇഷ്ടമായി എന്നു താങ്കള്‍ പറയുന്നത് (അതുകൊണ്ട് കുഴപ്പമില്ല എന്നു ഞാന്‍ കരുതുന്നില്ല കേട്ടൊ) നന്ദി.

എതിരന്‍ കതിരവന്‍:) നന്ദി സുഹൃത്തെ.. താങ്കളുടെ ആദ്യകമന്റും (കേരനിരകളാടും എന്ന ഗാനത്തിനെഴുതിയത്) കണ്ടിരുന്നു. ആദരവ് കൂടിപ്പോയതുകൊണ്ടാണ് മറുപടിയെഴുതാഞ്ഞത്. നല്ല സംഗീത ബോധമുള്ള ഒരു വ്യക്തിയാണ് താങ്കളെന്നു കമന്റുകളില്‍നിന്നും (എന്റെയും മറ്റുള്ളവരുടേയും പോസ്റ്റുകളില്‍നിന്നും)ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ വെറും ശിശു. ഒരു അവബോധവുമില്ലാതെ വായില്‍ വരുന്നത് ശിശുവിനുപാട്ട് എന്നരീതിയില്‍ പാടി നശിപ്പിക്കുന്നവന്‍, അപ്പൊ എനിക്ക് ചേരുക അപശ്രുതി എന്ന പേരുതന്നെ. അതില്‍നിന്നും ഉപരിയായി എന്തെങ്കിലും താങ്കള്‍ക്ക് തോന്നുന്നെങ്കില്‍ അത് താങ്കളുടെ വലിയ മനസ്സിന്റെ ഗുണമെന്നേ എനിക്ക് തോന്നുന്നുള്ളൂ.
മുരളികയില്‍ ഇത്തിരി പ്രശ്നമുണ്ടായിട്ടുണ്ട്.. അതൊന്ന് മാറ്റിയതുമായിരുന്നു. പക്ഷെ പോസ്റ്റിയപ്പോള്‍ പാട്ട് മാറിപ്പോയി. ഇനിയിപ്പോള്‍ മാറ്റുന്നില്ല. അങ്ങനെ കിടക്കട്ടെ.
ഈ നല്ല കമന്റിനു നന്ദിമാത്രം. നല്ല കമന്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. സന്തോഷം.പറഞ്ഞ കാര്യങ്ങള്‍ ഇനി ശ്രദ്ധിക്കാം.

വേണുമാഷെ:) നന്ദി. സന്തോഷം. ജന്മദത്തമായ നല്ല ശബ്ദമോ? ഹഹഹ.. ഞാന്‍ തന്നെ സ്വയം ശപിക്കുന്ന ശബ്ദമായിരുന്നു എന്റേത്.. അതുകൊണ്ടുതന്നെയായിരുന്നു ഞാന്‍ ഇതുവരെയും പാടാതിരുന്നതും. എല്ലാം കിരണിന്റെ നല്ല മനസ്സിന്റെ ഗുണങ്ങള്‍.. നന്ദി.

ഇന്ത്യാഹെറിറ്റേജ് മാഷ്:) നന്ദി. ഡൌണ്‍ലോഡിയതിന്.. കേട്ടതിനു ശേഷം അഭിപ്രായം അറിയിക്കുക. ഞാന്‍ താങ്കളുടെ കമന്റിനെ അത്ര ഗൌരവത്തോടെ കാണുന്നു, പറഞ്ഞപാട്ട് എനിക്കും ഇഷ്ടമുള്ള ഒന്നാണ്.. പക്ഷെ കരോക്കെ കൈവശം ഇല്ല. നാട്ടില്‍ പോകുകയാണ്, ഈ ആഴ്ച.. കിട്ടുമെങ്കില്‍ ഒന്നു ശ്രമിച്ചുനോക്കാം.

പാട്ട് കേട്ട എല്ലാവര്‍ക്കും നന്ദി.

August 6, 2007 at 10:21 PM  
Blogger അഗ്രജന്‍ said...

ശിശുവേ, അസ്സലായി പാടിയിട്ടുണ്ട്... നന്നായി ആസ്വദിച്ചു.

August 6, 2007 at 11:27 PM  
Blogger കൃഷ്‌ | krish said...

പാട്ട് കേട്ടു. വളരെ നന്നായിട്ടുണ്ട്.
(ഇനിയെങ്കിലും ഊത്ത് നിര്‍ത്തൂ..മുരളിക ഊതുന്ന കാര്യമാ പറഞ്ഞത്)

August 7, 2007 at 7:38 AM  
Blogger അപ്പൂസ് said...

ശിശു മാഷേ ഇതു കേള്‍ക്കാന്‍ വൈകി. നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍!

August 11, 2007 at 10:26 AM  
Blogger .:: Rosh ::. said...

wow very nice rendition, totally enjoyed it.

August 24, 2007 at 2:52 AM  
Blogger kumar © said...

നല്ല ശബ്ദം. നന്നായിട്ട് പാടി. പക്ഷെ ശബ്ദത്തിന്റെ കണ്‍‌ട്രോള്‍ കൈവിട്ടു പോകാതിരിക്കാന്‍ ശ്രമിക്കുന്നത് ചില സ്ഥലങ്ങളില്‍ പുറത്തറിയുന്നുണ്ട്. അടുത്തതവണ അതും ചേര്‍ത്ത് കൂടുതല്‍ മനോഹരമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

സന്തോഷം.

(പാടാനറിയാത്തവര്‍ക്ക് എന്ത് അഭിപ്രായവും പറയാം :)

August 24, 2007 at 3:12 AM  
Blogger അപ്പു said...

എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ടാണിത്.
നന്നായി പാടിയിരിക്കുന്നു ശിശൂ... ശബ്ദം ഒരു പാട്ടുശിശുവിന്റേതാണെന്ന് തോന്നുകയേഇല്ല.

അഭിനന്ദനങ്ങള്‍.

October 9, 2007 at 8:03 PM  
Blogger മഴത്തുള്ളി said...

ഇത് ശിശുവല്ല ഒരു വല്യയാള്‍ തന്നെ പാടിയത്...

ഇത് അപശ്രുതിയല്ല നല്ല ശ്രുതിയാണ്......

അഭിനന്ദങ്ങള്‍. ഇതും ഞാന്‍ ഡൌണ്‍ലോഡ് ചെയ്യുന്നു :)

November 6, 2007 at 2:17 PM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home