Sunday, June 24, 2007

കസ്തൂരി മാന്‍‌മിഴി മലര്‍ശരമെയ്തു

ജയന്‍ മലയാള സിനിമയിലെ ഒരു വിസ്മയമായിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ വിസ്മയം. അതുവരെ മലയാള സിനിമയില്‍ കാണാതിരുന്ന, ശ്രമിക്കാതിരുന്ന പല കാര്യങ്ങള്‍ക്കും ജയന്‍ ഒരു നിമിത്തമായി. ചെറുപ്പക്കാരുടെ ഹരമായിരുന്നു ജയന്‍. മരിച്ചതിനു ശേഷവും ജനങ്ങള്‍ക്കിടയില്‍ ഇത്രമാത്രം തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞൊരു നടന്‍ ഒരുപക്ഷെ ജയനോളം വേറൊരാള്‍ ഇല്ലതന്നെ. വളരെയടുത്തസമയം വരെ ജയന്‍ തരംഗം സജീവമായിനിന്നിരുന്നു.

ജയന്‍ അഭിനയിച്ച സിനിമകളില്‍ നല്ല ഗാനങ്ങളുണ്ടായിരുന്നു. അത്തരത്തിലൊന്നായിരുന്നു മനുഷ്യമൃഗം എന്ന സിനിമ. അതിലെ കസ്തൂരി മാന്‍‌മിഴി മലര്‍ശരമെയ്തു എന്നുതുടങ്ങുന്ന ഗാനം കേള്‍ക്കാത്തവരായി ആരും ഉണ്ടെന്നുതോന്നുന്നില്ല. മനോഹരമായ ഈ ഗാനം അപശ്രുതിയിട്ടു ഞാന്‍ പാടുന്നു, ക്ഷമിക്കുക!!

ഇതിന്റെയും രചനയും സംഗീതവും ആരെന്നറിയില്ല. ആലാപനം യേശുദാസ്.

കസ്തൂരി മാന്‍‌മിഴി മലര്‍ ശരമെയ്തു.









പാട്ടുകേള്‍ക്കാന്‍ കഴിയാത്തവര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.
(Please right click and select target as to play this song)

Labels: , , ,

Sunday, June 10, 2007

മാളവിക മടങ്ങിപ്പോയി (കവിത ചൊല്ലല്‍)

അപശ്രുതിയിലാദ്യമായി ഒരു കവിത ചൊല്ലാന്‍ ശ്രമിക്കുകയാണ്. ശ്രീ ജി.മനുവിന്റെ കല്ലുപെന്‍സില്‍ എന്ന ബ്ലോഗിലെ "ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ മധുരം പൊതിഞ്ഞൊരാ മിഠായിക്കവറുകള്‍“ എന്ന കവിതയാണിത്. മാളവിക എന്ന സ്വന്തം മകളുടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്കിനെ കവിയായ പിതാവ് എങ്ങനെ അനുഭവിക്കുന്നു എന്നതാണ് ഈ കവിതയിലെ വിഷയം. വിഷാദം മുറ്റിനില്‍ക്കുന്ന ഇതിലെ ഓരൊവരികളോടും ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിഞ്ഞൊ എന്നതു കേള്‍വിക്കാര്‍ക്ക് വിടുന്നു.
ആദ്യത്തെ കവിതാലാപനമാണ്. അതുകൊണ്ടുതന്നെ അഭിപ്രായമറിയുവാന്‍ താല്പര്യമുണ്ട്, അറിയിക്കുമല്ലൊ?.

കവിത വായിക്കാത്തവര്‍ക്ക് ഇവിടെ നിന്നും വായിക്കാം

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ..









കവിത കേള്‍ക്കാന്‍ കഴിയാത്തവര്‍ ഒരു മെയിലയക്കുക, എം‌പി3 അവിടെ പറന്നെത്തിയിരിക്കും, സത്യായിട്ടും!!

Labels: , ,

Thursday, June 7, 2007

റംസാനിലെ ചന്ദ്രികയൊ

റംസാനിലെ ചന്ദ്രികയൊ, രജനീ ഗന്ധിയൊ
ജയചന്ദ്രന്റെ മറ്റൊരു ഗാനം കൂടി.
ഇതിന്റെ രചനയും സംഗീതവും ആരാണെന്നറിയില്ല,
അറിയുന്നവര്‍ പറഞ്ഞുതരിക..


Ramsanile Chandrikayo.









പാട്ടുകേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Please right click and save target as to download this song.

Labels: ,